Sunday, September 19, 2021
Home News Kerala സംസ്ഥാനത്തെ പുതിയ ലോക്​ഡൗൺ മാറ്റങ്ങൾ പ്രഖ്യാപിച്ചു

സംസ്ഥാനത്തെ പുതിയ ലോക്​ഡൗൺ മാറ്റങ്ങൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ ലോക്​ഡൗൺ മാറ്റങ്ങൾ പ്രഖ്യാപിച്ചു. ആരോഗ്യ മന്ത്രി വീണ ജോർജ്​ നിയമസഭയിലാണ്​ പുതിയ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചത്​.

– 1000 പേരില്‍ എത്ര പേര്‍ക്ക് രോഗം നിര്‍ണയിക്കപ്പെടുന്നു എന്നതനുസരിച്ച്‌ ഇനി നിയന്ത്രണം
– ആള്‍ക്കൂട്ട നിരോധനം തുടരും
– വലിയ വിസ്തീര്‍ണമുള്ള ആരാധനാലയങ്ങളില്‍ പരമാവധി 40 പേര്‍
– വിവാഹങ്ങളിലും മരണാനന്തരചടങ്ങുകളിലും പരമാവധി 20 പേര്‍
– 1000 പേരില്‍ 10 പേരില്‍ കൂടുതല്‍ ഒരാഴ്ച ഉണ്ടായാല്‍ ട്രിപ്പിള്‍ ലോക്ക്
– മറ്റിടങ്ങളില്‍ ആഴ്ചയില്‍ ആറ് ദിവസം കടകള്‍ തുറക്കാം
– സ്വാതന്ത്ര്യദിനത്തിനും ഓണത്തിനും ലോക്ക്ഡൗണ്‍ ഉണ്ടാകില്ല
– കടകളുടെ പ്രവര്‍ത്തനസമയം 9 മണി വരെ നീട്ടി

Most Popular