Wednesday, January 26, 2022
HomeNewsKeralaകോവിഡ് നിയന്ത്രണത്തിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു; ഒരു ഡോസ് വാക്‌സിനെടുത്തവർക്കും തിയേറ്ററിൽ പ്രവേശിക്കാം

കോവിഡ് നിയന്ത്രണത്തിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു; ഒരു ഡോസ് വാക്‌സിനെടുത്തവർക്കും തിയേറ്ററിൽ പ്രവേശിക്കാം

തിരുവനന്തപുരം: കോവിഡ് നിയന്ത്രണത്തിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് കേരളം. ഒരു ഡോസ് വാക്‌സിനെടുത്തവർക്കും തിയേറ്ററിൽ ഇനി മുതൽ പ്രവേശിക്കാം. രണ്ട് ഡോസ് വാക്സീൻ എടുത്തവർക്ക് മാത്രമാണ് ഇതുവരെ തീയേറ്ററുകളിൽ പ്രവേശനം അനുവദിച്ചിരുന്നത്. വിവാഹങ്ങളിലും മരണങ്ങളിലും പങ്കെടുക്കുന്നവരുടെ എണ്ണം വർധിപ്പിക്കാനും ധാരണയായിട്ടുണ്ട്. വിവാഹങ്ങളിൽ നൂറ് മുതൽ ഇരുന്നൂറ് പേർക്ക് വരെ പങ്കെടുക്കാൻ അനുമതി നൽകും . ഓഡിറ്റോറിയങ്ങളിൽ നടക്കുന്ന വിവാഹ ചടങ്ങുകളിൽ നൂറ് പേർക്ക് വരെ പങ്കെടുക്കാം. തുറസ്സായ സ്ഥലങ്ങളിൽ നടക്കുന്ന വിവാഹചടങ്ങുകളിൽ ഇരുന്നൂറ് പേർക്ക് വരെ പങ്കെടുക്കാൻ അനുമതിയുണ്ടാവും. ഇന്ന് ചേർന്ന കൊവിഡ് അവലോകന യോഗമാണ് നിലവിലെ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിക്കാൻ തീരുമാനിച്ചത്. സംസ്ഥാനത്ത് സ്കൂളുകൾ തുറന്നതിന് ശേഷമുള്ള സാഹചര്യവും ഇന്ന് ചേർന്ന അവലോകന യോഗത്തിൽ ചർച്ചയായി.

 

Most Popular