നീല ടര്‍ക്കിയിലാണ് കുഞ്ഞിന് പൊതിഞ്ഞ് കൊടുത്തത്. തിരികെ ലഭിച്ചത് വയലറ്റ് ടര്‍ക്കിയില്‍; നവജാത ശിശുവിനെ തട്ടിയെടുത്ത സംഭവത്തിൽ കുഞ്ഞിന്റെ ‘അമ്മ പറയുന്നത്

കോട്ടയം : കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് നവജാത ശിശുവിനെ നീതു തട്ടിയെടുത്തത് കാമുകനെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍.ഇന്നലെ കസ്റ്റഡിയിലായ ഇബ്രാഹിം ബാദുഷ നീതുവിന്റെ കാമുകന്‍ ആണ്. ടിക്ടോക്കിലൂടെ ആണ് നീതു ബാദുഷയെ പരിചയപ്പെടുന്നത്. വിവാഹമോചിതയാണ് എന്നാണ് അറിയിച്ചിരുന്നത്.. ബാദുഷയുടെ വീട്ടുകാർക്കും നീതുവിനെ അറിയാം. ബാദുഷ വിവാഹ വാഗ്ദാനം നല്‍കി നീതുവിനെ വഞ്ചിച്ചു, മറ്റൊരു വിവാഹത്തിന് ശ്രമിച്ചു. തട്ടിയെടുത്ത കുഞ്ഞ് ഇബ്രാഹിന്റെ കുഞ്ഞാണെന്ന് വരുത്താന്‍ ആയിരുന്നു നീതുവിന്റെ ശ്രമം. നീതുവില്‍ നിന്ന് 30 ലക്ഷം രൂപയും സ്വര്‍ണ്ണവും ഇബ്രാഹിം വാങ്ങിയിരുന്നു. ഇത് തിരികെ വാങ്ങാന്‍ ആയിരുന്നു പദ്ധതി

നേരത്തെ നീതു ഗര്‍ഭം ധരിച്ചിരുന്നു. ഇത് അലസി പോയിരുന്നു . ഇബ്രാഹിം ബാദുഷയുടെ സ്ഥാപനത്തിലായിരുന്നു നീതു ജോലിചെയ്തിരുന്നത്. പിന്നീട് ഇവര്‍ രണ്ടുപേരും ചേര്‍ന്ന് മറ്റൊരു സ്ഥാപനം തുടങ്ങിയിരുന്നു. കുഞ്ഞിനെ പ്രതിയായ നീതു ഒറ്റയ്ക്ക് തട്ടിയെടുത്തതാണെന്ന് കോട്ടയം എസ്.പി ഡി.ശില്‍പ വ്യക്തമാക്കിയിരുന്നു.പിന്നില്‍ മറ്റു റാക്കറ്റുകളോ ഒന്നും തന്നെയില്ല. തട്ടിക്കൊണ്ടു പോയ കുഞ്ഞുമായോ അവരുടെ കുടുംബാംഗങ്ങളുമായോ യുവതിക്ക് യാതൊരു ബന്ധവുമില്ലെന്നും എസ്.പി കൂട്ടിച്ചേര്‍ത്തു. അതേസമയം മെഡിക്കല്‍ കോളജില്‍ നിന്ന് കുഞ്ഞിനെ കടത്തിയ സംഭവത്തില്‍ സുരക്ഷ വീഴ്ച അന്വേഷിക്കും.നാലംഗ സമിതിയാണ് അന്വേഷണം നടത്തുക. നഴ്‌സിങ് ഓഫീസര്‍, സുരക്ഷാ തലവന്‍, ഫോറന്‍സിക് വിദഗ്ധര്‍ എന്നിവരാണ് അന്വേഷണ സമിതിയിലുള്ളത്. അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറും.

കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതികരണവുമായി കുഞ്ഞിനെ അമ്മയെത്തി. ഡോക്ടറെ പോലെ അവര്‍ വെള്ളക്കോട്ടൊക്കെ ഇട്ടിരുന്നു. ഇതിന് മുന്‍പ് ഇവരെ കണ്ടിട്ടുണ്ട്. ആ ഉറപ്പിലാണ് കുഞ്ഞിനെ കൊടുത്തത്, കുഞ്ഞിന്റെ അമ്മ പറയുന്നു.
നീല ടര്‍ക്കിയിലാണ് കുഞ്ഞിന് പൊതിഞ്ഞ് കൊടുത്തത്. തിരികെ ലഭിച്ചത് വയലറ്റ് ടര്‍ക്കിയില്‍. അവര്‍ വന്ന് കുഞ്ഞിന്റെ കേസ് ഷീറ്റ് ചോദിച്ചു. കുഞ്ഞിന്റെ മഞ്ഞ നിറം നോക്കിയിട്ടില്ല. അതെന്താണ് നോക്കാത്തത് എന്ന് അവര്‍ ചോദിച്ചു. കുഞ്ഞിന്റെ കണ്ണും കയ്യുമൊക്കെ അവര്‍ പരിശോധിച്ചു. കുഞ്ഞിനെ പരിശോധിച്ചിട്ട് തിരികെ നല്‍കാം എന്ന് പറഞ്ഞ് അവര്‍ കുഞ്ഞിനെ കൊണ്ടുപോയി.

മഞ്ഞനിറം നോക്കുന്നത് രണ്ടാം നിലയിലാണ്. എന്നാല്‍ ഇവര്‍ താഴേക്ക് പോയി. അതോടെയാണ് സംശയം തോന്നിയത്. ലിഫ്റ്റ് വഴി പോകാനാവുമോ എന്ന് നഴ്‌സുമാരോട് ചോദിച്ചപ്പോള്‍ മറ്റാരെക്കൊണ്ടും കുഞ്ഞിനെ എടുപ്പിക്കില്ലെന്ന് പറഞ്ഞു. നീല ടര്‍ക്കിയിലാണ് കുഞ്ഞിന് പൊതിഞ്ഞ് കൊടുത്തത്. തിരികെ ലഭിച്ചത് വയലറ്റ് ടര്‍ക്കിയിലായിരുന്നു. അതോടെ കുഞ്ഞ് മാറിപ്പോയോ എന്ന് തോന്നി. എന്നാല്‍ മുഖം കണ്ടപ്പോള്‍ മനസിലായി, അമ്മ പറഞ്ഞു.