Wednesday, January 26, 2022
HomeNewsKeralaപേന കൊണ്ടെറിഞ്ഞ് വിദ്യാര്‍ഥിയുടെ കാഴ്ച്ച നഷ്ടമാക്കി; അധ്യാപികയ്ക്ക് കഠിന തടവ്

പേന കൊണ്ടെറിഞ്ഞ് വിദ്യാര്‍ഥിയുടെ കാഴ്ച്ച നഷ്ടമാക്കി; അധ്യാപികയ്ക്ക് കഠിന തടവ്

തിരുവനന്തപുരം: പേന കൊണ്ടെറിഞ്ഞ് വിദ്യാര്‍ഥിയുടെ കാഴ്ച്ച നഷ്ടമാക്കിയ അധ്യാപികയ്ക്ക് കഠിന തടവ്. മലയന്‍കീഴ് കണ്ടല ഗവണ്‍മെന്റ് സ്‌കൂളിലെ അധ്യാപികയും തുങ്ങാംപാറ സ്വദേശിയുമായ ഷെരീഫാ ഷാജഹാനെയാണ് ഒരു വര്‍ഷം കഠിന തടവിനും മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും തിരുവനന്തപുരം പോക്‌സോ കോടതി ശിക്ഷിച്ചത്. 16 വർഷങ്ങൾക്ക് മുൻപാണ് സംഭവം. ക്ലാസ്സിൽ സംസാരിച്ചതിന് മൂന്നാം ക്ലാസുകാരനായ കുട്ടിയുടെ നേരെ പേന കൊണ്ടെറിയുകയായിരുന്നു. പേന കൊണ്ട് കുട്ടിയുടെ കണ്ണിന് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. മൂന്ന് ശസ്ത്രക്രിയകള്‍ ചെയ്‌തെങ്കിലും കുട്ടിയുടെ കാഴ്ച ശക്തി തിരിച്ചുലഭിച്ചില്ല. ഷരീഫയെ ആറുമാസം സ്‌കൂളില്‍ നിന്നും സസ്‌പെന്റ് ചെയ്തു. പിന്നീട് വീണ്ടും അതേ സ്‌കൂളില്‍ തന്നെ ഇവര്‍ക്ക് നിയമനം ലഭിച്ചു. കുട്ടികളെ സ്‌നേഹിക്കേണ്ട അധ്യാപിക ചെയ്തത് വലിയ ക്രൂരതയാണെന്നും. അതിന് തക്കതായ ശിക്ഷ നല്‍കണമെന്നുമാണ് പ്രോസിക്യൂഷന്‍ വാദിച്ചത്.

Most Popular