Sunday, July 25, 2021
Home News Kerala നിരോധനാജ്ഞ ലംഘിച്ച് സമരം; തിരുവനന്തപുരത്ത് അമ്പതോളം ഡോക്ടർമാർക്കെതിരെ കേസ്

നിരോധനാജ്ഞ ലംഘിച്ച് സമരം; തിരുവനന്തപുരത്ത് അമ്പതോളം ഡോക്ടർമാർക്കെതിരെ കേസ്

തിരുവനന്തപുരം: നിരോധനാഞ്ജ ലംഘിച്ചു സമരം നടത്തിയ മെഡിക്കൽ കോളജിലെ അമ്പതോളം ഡോക്ടർമാർക്കെതിരെ പോലീസ് കേസെടുത്തു. പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്.

രോഗിയെ പുഴുവരിച്ച സംഭവത്തിൽ സസ്‌പെൻഡ് ചെയ്ത ജീവനക്കാരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടാണ് ഡോക്ടർമാരുടെ സമരം. ഡോക്ടറുമാരുടെ സംഘടന ഇന്ന് മുതലാണ് റിലെ നിരാഹാര സമരം ആരംഭിച്ചത്. നഴ്‌സുമാരുടെ സംഘടന ഇന്ന് കരിദിനം ആചരിക്കുന്നുണ്ട്.

സസ്‌പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യമന്ത്രിയുമായി ഇന്നലെ രാത്രി നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് സംഘടന സമരം നടത്താൻ തീരുമാനിച്ചത്.

Most Popular