പ്ലസ് ടു പരീക്ഷ തോറ്റതിൽ മനംനൊന്ത് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: പ്ലസ് ടു പരീക്ഷയില്‍ ഒരു വിഷയത്തിന് തോറ്റതില്‍ മനംനൊന്ത് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. തിരുവനന്തപുരം കല്ലറ തച്ചോണം വൈഷ്ണവ വിലാസത്തില്‍ വര്‍ഷ (18) തുങ്ങി മരിച്ചത്. ഇന്ന് രാവിലെ 10.30 ന് ആണ് വീട്ടിലെ അകത്തെ മുറിയില്‍ ആണ് തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അമ്മ രാവിലെ റബ്ബര്‍ പാല്‍ എടുക്കാന്‍ പോയി തിരികെ വന്നപ്പോള്‍ ആണ് തുങ്ങി മരിച്ച നിലയില്‍ കണ്ടത്.കടയ്ക്കല്‍ പൊലീസ് കേസെടുത്തു.