കാണാതായ മൂന്ന് കുട്ടികളെയും കണ്ടെത്തി

കൊച്ചി: മുളവുകാട് നിന്നും കാണാതായ മൂന്ന് കുട്ടികളെയും കണ്ടെത്തി.മുളവുകാട് പൊന്നാരിമംഗലം ഭാഗത്ത് താമസിക്കുന്ന അനീറ്റ, ലക്ഷ്മി, റൊമേനിയോ എന്നീ കുട്ടികളെയാണ് വെള്ളിയാഴ്ച രാവിലെ 8.30 മുതല്‍ കാണാതായത്. രാവിലെ സ്കൂളില്‍ പോകുന്നതിനായി വീട്ടില്‍ നിന്നും ഇറങ്ങിയ മൂവരും സ്കൂളിലും തിരികെ വീട്ടിലും എത്താതിരുന്നതിനെ തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കുട്ടികളെ മലപ്പുറം ജില്ലയിൽ നിന്നുമാണ് കണ്ടെത്തിയത്.