മോദിയെ പ്രശംസിച്ചു; കേന്ദ്രമന്ത്രി വി. മുരളീധരനെ കൂകിവിളിച്ച് വിദ്യാര്‍ഥികള്‍

കാസര്‍ഗോഡ്: നരേന്ദ്ര മോദിയെ പ്രശംസിച്ചു പ്രസംഗിച്ച കേന്ദ്രമന്ത്രി വി. മുരളീധരനെ കൂകി വിളിച്ചു വിദ്യാര്‍ഥികള്‍. കാസര്‍ഗോഡ് പെരിയ കേന്ദ്ര സര്‍വകലാശാലയില്‍ ബിരുദദാന ചടങ്ങില്‍ പങ്കെടുക്കുമ്പോഴാണ് കേന്ദ്രമന്ത്രിയെ വിദ്യാര്‍ഥികള്‍ കൂകിവിളിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് സംസാരിക്കുന്നതിനിടെ സദസില്‍ നിന്ന് വിദ്യാര്‍ഥികള്‍ കൂകിവിളിക്കുകയായിരുന്നു. മോദി സര്‍ക്കാര്‍ വിദ്യാഭ്യാസ സംവിധാനത്തെ ഉന്നതങ്ങളില്‍ എത്തിച്ചുവെന്ന മന്ത്രിയുടെ പരാമര്‍ശത്തിനെതിരെയായിരുന്നു വിദ്യാര്‍ഥികള്‍ പ്രതികരിച്ചത്.