കൊല്ലത്ത് ഉപജില്ലാ കലോത്സവത്തിനിടെ വിദ്യാർഥിനിക്ക് നേരെ ലൈംഗീകാതിക്രമവുമായി അധ്യാപകൻ. ചടയമംഗലത്തെ എയ്ഡഡ് സ്കൂളിലെ ഉർദു അധ്യാപകൻ യൂസഫിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. അധ്യാപകനെതിരെ പോക്സോ നിയമപ്രകാരം പൊലീസ് കേസെടുത്തു. ഇയാളെ അറസ്റ്റ് ചെയ്തിട്ടില്ല. പ്രതി ഒളിവിലെന്നാണ് പൊലീസ് പറയുന്നത്.