കൊച്ചി: സുഡാനിലെ ആഭ്യന്തരകലാപത്തില്‍ കുടുങ്ങിയ പ്രവാസി മലയാളികളുടെ ആദ്യസംഘം കൊച്ചിയിലെത്തി. എറണാകുളം കാക്കനാട് സ്വദേശികളായ ബിജി ആലപ്പാട്ട്, ഭാര്യ ഷാരോണ്‍ ആലപ്പാട്ട്, മക്കളായ മിഷേല്‍ ആലപ്പാട്ട്, റോഷല്‍ ആലപ്പാട്ട്, ഡാനിയേല്‍ ആലപ്പാട്ട്, ഇടുക്കി, കല്ലാര്‍ സ്വദേശി ജയേഷ് വേണു എന്നിവരാണ് ഇന്നു രാവിലെ നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയത്.
സുഡാനില്‍ നിന്ന് ഇന്നലെ ഡല്‍ഹിയിലെത്തിയ സംഘം രാവിലെ 5.30ന് എയര്‍ ഇന്ത്യ വിമാനത്തിലാണ് കൊച്ചിയിലെത്തിയത്. ഇന്നലെ രാത്രി ഒമ്പതോടെയാണ് അവര്‍ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയത്.
കൊല്ലം കൊട്ടാരക്കര സ്വദേശികളായ തോമസ് വര്‍ഗീസ്, ഭാര്യ ഷീലാമ്മ തോമസ് വര്‍ഗീസ്, മകള്‍ ഷെറിന്‍ തോമസ് എന്നിവരുടെ കുടുംബം കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തെത്തി. കൊച്ചിയില്‍ നിന്ന് വിസ്താര വിമാനത്തിലായിരുന്നു അവരുടെ യാത്ര.