കുവൈത്ത് സിറ്റി: മക്കളെ കൊലപ്പെടുത്തിയ ശേഷം പ്രവാസി വനിത ആത്മഹത്യ ചെയ്തു. കുവൈത്തിലാണ് സംഭവം. 2 മക്കളെ കൊലപ്പെടുത്തിയ ശേഷം ഇവര്‍ കെട്ടിടത്തില്‍ നിന്നും ചാടി മരിക്കുകയായിരുന്നു. തമിഴ്‌നാട് സ്വദേശിയാണ് ആത്മഹത്യ ചെയ്തത്. ഫഹാഹീല്‍ സൂഖ് അല്‍ സബാഹിലെ താമസ കെട്ടിടത്തില്‍ നിന്നാണ് ഇവര്‍ താഴേക്ക് ചാടിയത്.
പോലീസ് സംഭവ സ്ഥലത്തെത്തിയപ്പോഴാണ് മക്കള്‍ മരിച്ചു കിടക്കുന്നത് കണ്ടത്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി കുവൈത്ത് പോലീസ് അറിയിച്ചു.