Saturday, June 12, 2021
Home News Kerala ഐഫോണിന്റെ പുതിയ മോഡല്‍ ആദ്യം സ്വന്തമാക്കി മമ്മൂട്ടി

ഐഫോണിന്റെ പുതിയ മോഡല്‍ ആദ്യം സ്വന്തമാക്കി മമ്മൂട്ടി

ഐഫോണിന്റെ ഏറ്റവും പുതിയ മോഡല്‍ ആപ്പിള്‍ ഐഫോണ്‍ 12 പ്രോ മാക്‌സ് വിപണിയിലെത്തിയ ഉടനെ തന്നെ സ്വന്തമാക്കിയിരിക്കുകയാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. സംസ്ഥാനത്ത് ആദ്യമായി ഐഫോണ്‍ 12 പ്രോ മാക്‌സ് സ്വന്തമാക്കുന്ന വ്യക്തിയാണ് മമ്മൂട്ടി. ഇന്നലെയാണ് ആപ്പിള്‍ ഐഫോണ്‍ 12 മോഡലുകള്‍ ഇന്ത്യയില്‍ ലഭ്യമായി തുടങ്ങിയത്.

ടെക്‌നോളജിയോടുള്ള മെഗാസ്റ്റാറിന്റെ ഇഷ്ടം എല്ലാവര്‍ക്കും അറിയാവുന്നതാണ്. കാറുകള്‍, ഫോണുകള്‍, ക്യാമറകള്‍ എന്നിവയെല്ലാം മമ്മൂട്ടിയുടെ ഇഷ്ടങ്ങളില്‍ പെടും. ഇവയെ കുറിച്ചെല്ലാം നിരന്തരം പഠിക്കുകയും വിപണിയിലെത്തുന്ന പുതിയ മോഡലുകള്‍ നിരീക്ഷിക്കുകയും ഇഷ്ടപ്പെട്ടവ സ്വന്തമാക്കാന്‍ ശ്രമിക്കുകയും ചെയ്യാറുണ്ട് താരം.

ഒക്ടോബര്‍ 13നാണ് ഐഫോണ്‍ 12 സീരിസില്‍ നാലു സീരിസുകള്‍ പുതുതായി ലോഞ്ച് ചെയ്തത്. 5ജി ടെക്‌നോളജിയിലെ ആപ്പിളിന്റെ ആദ്യ 5ജി സ്മാര്‍ട്ഫോണ്‍ ആണ് ഐഫോണ്‍ 12 സീരിസ്. ഐഫോണ്‍ 12 മിനി, ഐഫോണ്‍ 12, ഐഫോണ്‍ 12 പ്രോ, ഐഫോണ്‍ 12 പ്രോമാക്‌സ് എന്നീ മോഡലുകളാണ് പുതുതായി ലോഞ്ച് ചെയ്തിരിക്കുന്നത്. 1,29,900 രൂപ മുതലാണ് ഐഫോണ്‍ 12 പ്രോമാക്‌സ് ഫോണുകളുടെ വില വരുന്നത്. ഗ്രാഫൈറ്റ്, സില്‍വര്‍, ഗോള്‍ഡ്, പസഫിക് ബ്ലൂ നിറങ്ങങ്ങളില്‍ ഐഫോണ്‍ 12 പ്രോമാക്‌സ് ലഭ്യമാണ്.

Most Popular