News Flash
X
സുശാന്ത് കേസ്: വിവരങ്ങള്‍ ചോര്‍ത്തിയിട്ടില്ലെന്ന് അന്വേഷണ ഏജന്‍സികള്‍ കോടതിയില്‍

സുശാന്ത് കേസ്: വിവരങ്ങള്‍ ചോര്‍ത്തിയിട്ടില്ലെന്ന് അന്വേഷണ ഏജന്‍സികള്‍ കോടതിയില്‍

personTF access_timeSaturday October 24, 2020
HIGHLIGHTS
സുശാന്ത് സിങ്ങിന്റെ മരണത്തിന്റെ വിവിധ ഭാഗങ്ങള്‍ അന്വേഷിക്കുന്ന സി.ബി.ഐ, എന്‍.സി.ബി, ഇ.ഡി എന്നീ ഏജന്‍സികളൊന്നും ഒരു ഘട്ടത്തിലും ഒരു വിവരവും ചോര്‍ത്തി നല്‍കിയിട്ടില

മുംബൈ: സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തിന്റെ വിവിധ ഭാഗങ്ങള്‍ അന്വേഷിക്കുന്ന സി.ബി.ഐ, എന്‍.സി.ബി, ഇ.ഡി എന്നീ ഏജന്‍സികളൊന്നും ഒരു ഘട്ടത്തിലും ഒരു വിവരവും ചോര്‍ത്തി നല്‍കിയിട്ടില്ലെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍. നടന്റെ മരണവുമായി ബന്ധപ്പെട്ട് മാധ്യമ വിചാരണ നടക്കുന്നുവെന്നാരോപിച്ച് സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹരജിയില്‍ വാദം കേള്‍ക്കവെ ബോംബെ ഹൈക്കോടതിയെ ആണ് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഇക്കാര്യമറിയിച്ചത്.
കഴിഞ്ഞ ജൂണ്‍ 14 നാണ് സുശാന്തിനെ മുംബൈയിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നടന്റെ മരണവും തുടര്‍ന്നുളള സംഭവവികാസങ്ങളും ദൃശ്യമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് സംബന്ധിച്ച് വിരമിച്ച ഒരു കൂട്ടം പൊലീസ് ഉദ്യോഗസ്ഥരാണ് ഹരജി നല്‍കിയത്. അന്വേഷണ ഏജന്‍സികള്‍ തന്ത്രപ്രധാന വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്നുണ്ടോ എന്ന് ഹരജിക്കാര്‍ ചോദിച്ചിരുന്നു. തങ്ങളുടെ ഉത്തരവാദിത്വങ്ങളെ കുറിച്ച് ബോധവാന്മാരാണെന്ന് അന്വേഷഎ ഏജന്‍സികള്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞു.
മുന്‍പ് മാധ്യമങ്ങള്‍ നിക്ഷ്പക്ഷത പുലര്‍ത്തിയിരുന്നുവെന്നും ഇപ്പോള്‍ വളരെ ധ്രുവീകരിക്കപ്പെട്ടുവെന്നും ഹരജി പരിഗണിക്കുന്ന ഹൈക്കോടി ബെഞ്ച് നിരീക്ഷിച്ചു. വാദം കേള്‍ക്കല്‍ അടുത്തയാഴ്ചയും തുടരും.

SHARE :
folder_openTags
content_copyCategory