Wednesday, January 26, 2022
HomeNewsKeralaസ്വപ്ന സുരേഷിന് ഒളിത്താവളം ഒരുക്കിയത് മോന്‍സണ്‍ മാവുങ്കലെന്ന് സൂചന

സ്വപ്ന സുരേഷിന് ഒളിത്താവളം ഒരുക്കിയത് മോന്‍സണ്‍ മാവുങ്കലെന്ന് സൂചന

കൊച്ചി: സ്വർണ്ണക്കടത്തുകേസിലെ പ്രതി സ്വപ്ന സുരേഷിന് ഒളിത്താവളമൊരുക്കിയത് മോന്‍സണ്‍ മാവുങ്കലെന്ന് സൂചന. സ്വപനയ്ക്കും സംഘത്തിനും പോലീസിൽ നിന്ന് പിന്തുണ ലഭിച്ചിരുന്നതായി തുടക്കത്തിൽത്തന്നെ അന്വേഷണ ഏജൻസികൾ സംശയം പ്രകടിപ്പിച്ചിരുന്നു. സ്വര്‍ണക്കടത്ത് പിടിച്ചതിനുപിന്നാലെ സ്വപ്നയും സംഘവും തലസ്ഥാനത്തുനിന്ന് കൊച്ചിയിലേക്ക് പോയതായി പൊലീസിന് രഹസ്യവിവരം ലഭിക്കുകയും ചെയ്തിരുന്നു. ഉന്നത പൊലീസ് ബന്ധം ഉപയോഗപ്പെടുത്തി മോൺസന്റെ വീട്ടില്‍ തന്നെ സ്വപ്നയ്ക്ക് ഒളിത്താവളമൊരുക്കിയെന്നാണ് കരുതുന്നത്. ഉന്നതങ്ങളില്‍ നിന്നുളള നിര്‍ദ്ദേശപ്രകാരം ബീറ്റ് ബോക്‌സ് അടക്കം മോന്‍സന്റെ വീടിനുമുന്നില്‍ സ്ഥാപിച്ചിരിക്കുന്നതിനാല്‍ സംശയം തോന്നിയാലും പൊലീസുകാര്‍ക്ക് ഇവിടേക്ക് കടന്നുവന്ന് പരിശോധന നടത്താനാവില്ല.

Most Popular