Tuesday, July 5, 2022
HomeNewsKeralaസ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ: തുടരന്വേഷണത്തിന് ഒരുങ്ങി ഇ ഡി, മുഖ്യമന്ത്രി കുരുക്കിലേക്കോ?

സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ: തുടരന്വേഷണത്തിന് ഒരുങ്ങി ഇ ഡി, മുഖ്യമന്ത്രി കുരുക്കിലേക്കോ?

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ക്കെതിരെ സ്വപ്ന സുരേഷ് നടത്തിയ പുതിയ വെളിപ്പെടുത്തലില്‍ തുടരന്വേഷണത്തിനൊരുങ്ങി ഇ‍ഡി.

രഹസ്യമൊഴിയുടെ പകര്‍പ്പാവശ്യപ്പെട്ട് ഉടന്‍ കോടതിയെ സമീപിക്കും. കള്ളപ്പണ കേസില്‍ ഇഡി കുറ്റപത്രം നല്‍കിയെങ്കിലും പുതിയ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തില്‍ തുടരന്വേഷണത്തിന് തടസ്സമില്ല.

കള്ളപ്പണ ഇടപാടില്‍ മുഖ്യമന്ത്രിയ്ക്കും കുടുംബത്തിനുമുള്ള പങ്ക് അക്കമിട്ട് നിരത്തിയാണ് സ്വപ്ന നല്‍കിയ പുതിയ രഹസ്യ മൊഴി. സ്വര്‍ണ്ണക്കടത്ത് അന്വേഷണ ഘട്ടത്തില്‍ സമാന ആരോപണം സ്വപ്ന ഉയര്‍ത്തിയിരുന്നെങ്കിലും ഇത്ര ഗുരുതരമായ ആരോപണം ആയിരുന്നില്ല അത്.

മുഖ്യമന്ത്രി, മകള്‍, ഭാര്യ, മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി, മുന്‍ മന്ത്രിമാര്‍ അടക്കമുള്ളവര്‍ക്ക് വിദേശത്തേക്ക് കറന്‍സി കടത്തിയ ഇടപാടില്‍ ഏത് തരത്തിലുള്ള പങ്കാണുള്ളതെന്ന് അക്കമിട്ട് നിരത്തിയാണ് സ്വപ്നയുടെ മൊഴി.

 

Most Popular