ചുമതലയേറ്റ് 12 മണിക്കൂറിനുശേഷം രാജിവച്ച് സ്വീഡന്റെ ആദ്യ വനിത പ്രധാനമന്ത്രി

സ്​റ്റോക്​ഹോം: ചുമതലയേറ്റ് മണിക്കൂറുകൾക്കുള്ളിൽ രാജിവച്ച് സ്വീഡന്റെ ആദ്യ വനിത പ്രധാനമന്ത്രി മഗ്​ദലീന ആന്‍ഡേഴ്​സണ്‍. സോഷ്യല്‍ ഡെമോക്രാറ്റ് പാർട്ടി നേതാവാണ് ഇവർ. അപ്രതീക്ഷിതമായി സഖ്യ സര്‍ക്കാറില്‍നിന്ന് ഗ്രീന്‍ പാര്‍ട്ടി പിന്മാറിയതോടെയാണ് ആദ്യ വനിതാ പ്രധാനമന്ത്രി പാദത്തിൽ നിന്നും മഗ്​ദലീന ആന്‍ഡേഴ്​സണ്‍ പിന്മാറേണ്ടിവന്നത്. പാര്‍ലമെന്‍റ് സഖ്യത്തിന്‍റെ ബജറ്റ് ബില്‍ തള്ളിയതോടെയാണ് ഗ്രീന്‍ പാര്‍ട്ടി സഖ്യം വിടാന്‍ തീരുമാനിച്ചത്. ഇതോടെ രാജ്യത്ത് ഭരണപ്രതിസന്ധി ഉടലെടുത്തു. ഈ മാസാദ്യമാണ്​ 54കാരിയായ മഗ്​ദലീന സോഷ്യല്‍ ഡെമോക്രാറ്റ്​ പാര്‍ട്ടിയുടെ തലപ്പത്തെത്തിയത്​. പാര്‍ലമെന്‍റ്​ വോ​ട്ടെടുപ്പില്‍ 117 അംഗങ്ങള്‍ മഗ്​ദലീനയെ അനുകൂലിച്ചു. 174 പേര്‍ എതിര്‍ത്ത്​ വോട്ട്​ ചെയ്​തു. സ്വീഡനിലെ ഭരണസ​മ്ബ്രദായമനുസരിച്ച്‌​ പ്രധാനമന്ത്രി സ്ഥാനാര്‍ഥിക്ക്​ പാര്‍ലമെന്‍റി​െന്‍റ ഭൂരിപക്ഷം അംഗങ്ങളുടെ പിന്തുണ ആവശ്യമില്ല. ധനകാര്യമന്ത്രിയായി പ്രവര്‍ത്തിച്ചുവരുന്നതിനിടെയാണ് പ്രധാനന്ത്രി പദത്തിലെത്തിയത്.

 

പ്രധാനമന്ത്രി എന്ന നിലയിലുള്ള ചുമതലകളില്‍ നിന്ന് ഒഴിവാക്കണമെന്ന് താന്‍ സ്പീക്കറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ആന്‍ഡേഴ്സണ്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഒരു ഒറ്റകക്ഷി, സോഷ്യല്‍ ഡെമോക്രാറ്റ് സര്‍ക്കാറില്‍ പ്രധാനമന്ത്രിയാകാന്‍ തയറാണെന്നും അവര്‍ വ്യക്തമാക്കി. അതേസമയം, പാര്‍ലമെന്‍റില്‍ നടക്കുന്ന പുതിയ വോട്ടെടുപ്പില്‍ മഗ്​ദലീനയെ പിന്തുണക്കുമെന്ന് ഗ്രീന്‍ പാര്‍ട്ടി അറിയിച്ചു. സെന്‍റര്‍ പാര്‍ട്ടി വിട്ടുനില്‍ക്കുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. അങ്ങനെയെങ്കില്‍ അവര്‍ക്ക് വീണ്ടും പ്രധാനമന്ത്രി പദത്തിലെത്താനാകും.