Monday, December 5, 2022
HomeNewsKeralaആരാധനാലയങ്ങളിൽ പ്രവേശനം അനുവദിക്കണം: ജനപ്രതിനിധികൾക്ക് എസ്.വൈ.എസ് കൂട്ട ഹരജി നൽകി

ആരാധനാലയങ്ങളിൽ പ്രവേശനം അനുവദിക്കണം: ജനപ്രതിനിധികൾക്ക് എസ്.വൈ.എസ് കൂട്ട ഹരജി നൽകി

കൽപ്പറ്റ: ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ ആരാധനാലയങ്ങളും തുറന്നു വിശ്വാസികൾക്ക് പ്രാർത്ഥന നിർവഹിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ജില്ല യിലെ ജനപ്രതിനിധികൾക്ക് സുന്നി യുവജന സംഘം കൂട്ട ഹരജി നൽകി.സംസ്ഥാനത്തെ ഒട്ടുമിക്ക മേഖലകളും സാധാരണ നിലയിലേക്ക് തിരിച്ച് പോയപ്പോഴും ആരാധനാലയങ്ങൾ മാത്രം അടക്കപ്പെടുന്നത് ന്യായീകരിക്കാൻ കഴിയില്ല.

കോവിഡിനെ പ്രതിരോധിക്കാൻ ആരോഗ്യ വകുപ്പ് നിർദേശിക്കുന്ന മുൻ കരുതലുകളെല്ലാം സമ്പൂർണ്ണമായി പാലിക്കുകയും അതിന്നായി നിരന്തരം ഉൽബോധനം നടത്തപ്പെടുകയും ചെയ്യുന്ന ഇടങ്ങളാണ് മസ്ജിദുകൾ അംഗശുദ്ധി വരുത്തി മാസ്ക്ക്  ധരിച്ച് നിസ്ക്കാരവിരിയുമായി നിശ്ചിത പരിതിക്കുള്ളിൽ താമസിക്കുന്നവർ മാത്രം പരിമിതമായ സമയത്തിനുള്ളിൽ നിർവഹിക്കുന്ന ആരാധനകൾക്ക് ലോക്ക് നീട്ടികൊണ്ട് പോവുന്നത് വിശ്വാസികളെ പ്രയാസപ്പെടുന്നതാണെന്ന് ബോധിപ്പിക്കാനും ഇതിന് പരിഹാരം ആവശ്യപ്പെടാനുമാണ് എസ്.വൈ.എസ്.ഹരജി സമർപ്പിച്ചത് .

ജില്ലയിലെ എം.എൽ.എ.മാർ, മുനിസിപ്പൽ അദ്ധ്യക്ഷൻ മാർ ‘ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാർ എന്നിവർക്ക് ജില്ലാ – മേഖല- ശാഖാ ഭാരവാഹികളുടെ നേത്യത്വത്തിലാണ്  ഹരജി കൊടുത്തത് രാവിലെ പത്ത് മണിക്ക് ജനപ്രതിനിധികളുടെ ഓഫീസിലെത്തിയാണ് ഹരജി നൽകിയത് മാനന്തവാടി നിയോജക മണ്ഡലം എം എൽ എ ഒ ആർ കേളുവിന്ന് എസ്‌ വൈ എസ്‌ ജില്ലാ പ്രസിഡണ്ട് പേരാൽ ഇബ്രാഹീം ഫൈസിയും  സുൽത്താൻ ബത്തേരി നിയോജക മണ്ഡലം എം എൽ എ  ഐ സി ബാലകൃഷ്‌ണന്  ജില്ലാ വർക്കിംഗ്‌ പ്രസിഡണ്ട്  കെ മുഹമ്മദ് കുട്ടി ഹസനിയും വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്  ഷംസാദ് മറക്കാറിന്ന്  ജില്ലാ ജനറൽ സെക്രട്ടറി കെ എ നാസർ മൗലവിയും മാനന്തവാടി മുൻസിപ്പൽ ചെയർ പേഴ്‌സൺ ശ്രീമതി രത്നവല്ലിക്ക്  മേഖലാ സെക്രട്ടറി ചെല്ലട്ടാൻ ഉമർ ഹാജിയും ,കൽപറ്റ മുൻസിപ്പൽ ചെയർമാൻ കേയം തൊടി മുജീബിന്ന് മേഖലാ പ്രസിഡണ്ട് വി കെ അബ്ദുറഹ്മാൻ മൗലവിയും സുൽത്താൻ ബത്തേരി മുൻസിപ്പൽ ചെയർമാൻ ടി കെ രമേഷന്ന് സൈദ് മൗലവിയും നിവേദനം നൽകി.

തൊണ്ടർനാട്  സഫറത്തലി ദാരിമിയും  എടവകയിൽ  സയ്യിദ് സാബിത് തങ്ങളും  വെള്ളമുണ്ടയിൽ യൂ  കെ നാസർ മൗലവിയും തവിഞ്ഞാലിൽ  എം അബ്ദുറഹ്മാൻ ഹാജിയും പനമരത്ത്‌  കുണ്ടാല അബ്ദുല്ല മൗലവിയും കണിയാമ്പറ്റയിൽ റഫീഖ് തോപ്പിലും കോട്ടത്തറയിൽ ഫൈസൽ ഫൈസിയും മീനങ്ങാടിയിൽ ബഷീർ ബാഖവിയും പൊഴുതനയിൽ എം വി സാജിദ് മൗലവിയും  പൂതാടിയിൽ നൗഷാദ് മൗലവിയും നെന്മേനിയിൽ ഉമർ നിസാമിയും അമ്പലവയലിൽ ആണ്ടൂർ അസീസും മൂപ്പൈനാട്  ഫള്ലുല്ലാഹ് മൗലവിയും മേപ്പാടിയിൽ ഹംസ മൗലവിയും വൈത്തിരിയിൽ ഹനീഫ ദാരിമിയും തരിയോട് ശൈഖ് മോയി ഹാജിയും പടിഞ്ഞാറത്തറയിൽ സാജിദ് ബാഖവിയും നൂൽപ്പുഴയിൽ ടി  അബ്ദുറഹ്മാനും പുൽപ്പള്ളിയിൽ സിദ്ധീഖ് മഖ്‌ദൂമിയും നിവേദനം കൈമാറി  ജില്ലാ നേതാക്കളായ  ശംസുദ്ധീൻ റഹ്മാനി പി സുബൈർ ഹാജി വി കെ അബ്ദുറഹ്മാൻ ദാരിമി എ കെ മുഹമ്മദ് ദാരിമി സിദ്ധീഖ് പിണങ്ങോട് പി സി ഉമർ മൗലവി സി കുഞ്ഞബ്ദുള്ള പി വി എസ്‌ മൂസ ഇ പി മുഹമ്മദലി ഹാജി ടി കെ അബൂബക്കർ മൗലവി എ കെ സുലൈമാൻ മൗലവി കെ കെ അബ്ദുൽ ഹാരിസ് എം കെ ഇബ്രാഹീം മൗലവി ,എടപ്പാറ കുഞ്ഞമ്മദ് ഹാജി ,സി എച് അഷ്‌റഫ്  വി അബ്ദുല്ല മൗലവി ,അബ്ദുൽ മജീദ് ബാഖവി ,അഷ്‌റഫ് മൗലവി സൈനുദ്ധീൻ വടുവഞ്ചാൽ ,ബഷീർ ബാഖവി ,അബ്ബാസ് മൗലവി, കെ കെ അൻവർ ,ഇ വൺ സാദിഖ്    തുടങ്ങിയവർ വിവിധ സ്ഥലങ്ങളിൽ നേതൃത്വം നൽകി ഐ സി ബാലകൃഷ്ണൻ എം എൽ എ ക്ക് ജില്ലാ വർക്കിംഗ്‌ പ്രസിഡണ്ട് കെ മുഹമ്മദ് കുട്ടി ഹസനി നിവേദനം കൈമാറുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷംസാദ് മരക്കാർ ജില്ലാ എസ്‌ വൈ എസ്‌ സെക്രട്ടറി കെ എ നാസർ മൗലവിയിൽ നിന്നും ഹരജി ഏറ്റു വാങ്ങുന്നു മാനന്തവാടി നിയോജക മണ്ഡലം എം എൽ എ ഓ ആർ കേളുവിന്ന് എസ്‌ വൈ എസ്‌ ജില്ലാ പ്രസിഡന്റ് ഇബ്രാഹീം ഫൈസി പേരാൽ നിവേദനം നൽകുന്നു കൽപറ്റ മുൻസിപ്പൽ ചെയർമാൻ കെ യം തൊടി മുജീബിന്ന് കല്പറ്റ മേഖല പ്രസിഡണ്ട് വി കെ അബ്ദുറഹ്മാൻ മൗലവി ഹരജി നൽകുന്നു മാനന്തവാടി മുൻസിപ്പൽ ചെയർ പേഴ്‌സൺ രത്നവല്ലിക്ക്  മേഖല സെക്രട്ടറി ചെല്ലട്ടാൻ ഉമർ ഹാജി നിവേദനം നൽകുന്നു  സുൽത്താൻ ബത്തേരി മുൻസിപ്പൽ ചെയർമാൻ ടി കെ രമേശന് ജംഇയ്യത്തുൽ മുഅല്ലിമീൻ സെക്രട്ടറി സൈദ് മൗലവി  നിവേദനം നൽകുന്നു

Most Popular