പാ‌ഡുകള്‍ മാത്രമല്ല ആര്‍ത്തവ സമയത്ത് ഉപയോഗിക്കുന്ന ഈ വസ്തുവും ക്യാന്‍സറിന് കാരണമാകും; പുതിയ പഠന റിപ്പോര്‍ട്ട്

ആര്‍ത്തവ സമയത്ത് ഉപയോഗിക്കുന്ന സാനിറ്ററി പാ‌ഡുകള്‍ മാരകമായ പല അസുഖങ്ങള്‍ക്കും കാരണമാകുമെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്.

വന്ധ്യത, ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്ക് കാരണമാകുന്ന രാസവസ്തുക്കള്‍ സാനിറ്ററി പാ‌ഡുകളില്‍ അടങ്ങിയിട്ടുണ്ടെന്നാണ് പഠനത്തില്‍ വ്യക്തമായത്. പെയിന്റ്, വുഡ് പ്രിസര്‍വേറ്റീവുകള്‍, എയറോസോള്‍ സ്‌പ്രേകള്‍, കീടനാശിനികള്‍ എന്നിവയുടെ നിര്‍മാണത്തിനുപയോഗിക്കുന്ന ഹാനികരമായ രാസവസ്തുക്കളാണ് സാനിറ്ററി പാഡില്‍ ഉപയോഗിക്കുന്നത്. ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമായേക്കാം. പാഡുകള്‍ മാത്രമല്ല, ടാംപൂണുകളിലും മാരകമായ രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്. 50 വയസ് കഴിയുമ്ബോഴാണ് പലരിലും ഇത്തരത്തിലുള്ള രോഗങ്ങള്‍ കണ്ടുതുടങ്ങുന്നത്.

പരിഹാരം

ആരോഗ്യം നഷ്ടപ്പെടാതിരിക്കുന്നതിനും പാരിസ്ഥിക പ്രശ്നങ്ങള്‍ ഇല്ലാതാക്കുന്നതിനും മെന്‍സ്ട്രല്‍ കപ്പ്, തുണി പാഡുകള്‍ എന്നിവ ഉപയോഗിക്കാവുന്നതാണ്. ഉപയോഗിച്ച ശേഷം ഇവ വൃത്തിയാക്കാന്‍ മറക്കരുത്. അല്ലാത്തപക്ഷം അണുബാധയുണ്ടാകാന്‍ സാദ്ധ്യതയുണ്ട്.

മുന്‍കരുതലുകള്‍

1. പാഡ് അല്ലെങ്കില്‍ മെന്‍സ്ട്രല്‍ കപ്പ് ഉപയോഗിക്കുന്നതിന് മുമ്ബും ശേഷവും കൈകള്‍ നന്നായി വൃത്തിയാക്കുക.

2. ഓരോ നാല് മണിക്കൂര്‍ കൂടുമ്ബോഴും പാഡുകള്‍ മാറ്റുക. ദിവസത്തില്‍ ഒരു തവണ മെന്‍സ്ട്രല്‍ കപ്പും വൃത്തിയാക്കുക.

3. സുഗന്ധമുള്ള പാഡുകള്‍ ഒഴിവാക്കുക.

4. യോനിയുടെ ഭാഗത്ത് സോപ്പ് പോലുള്ള വസ്തുക്കള്‍ അമിതമായി ഉപയോഗിക്കാതിരിക്കുക.