Sunday, July 25, 2021
Home News International സോമാലിയയിൽ ഹോട്ടലിന് നേരെ ഭീകരാക്രമണം

സോമാലിയയിൽ ഹോട്ടലിന് നേരെ ഭീകരാക്രമണം

മൊഗാദിഷു: സോമാലിയൻ തലസ്ഥാനമായ മൊഗാദിഷുവിൽ ഒരു ഹോട്ടലിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു. അക്രമികൾ ഹോട്ടലിനു നേരെ വെടിയുതിർക്കുകയും ബോംബെറിയുകയും ചെയ്തു. പ്രഥമിക കണക്ക് പ്രകാരം ഒമ്പത് പേർ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്.

ലിഡോ ബീച്ചിലെ എലൈറ്റ് ഹോട്ടലിൽ നടന്ന ആക്രമണത്തിന് പിന്നിൽ അൽ ഷബാബ് തീവ്രവാദി ഗ്രൂപ്പാണെന്നാണ് സൂചന. ശക്തിയേറിയ കാർബോംബ് സ്ഫോടനമാണ് ആദ്യം നടന്നത്. തുടർന്ന് ആയുധധാരികളായ അക്രമികൾ ഹോട്ടലിനുള്ളിലേക്ക് ഇരച്ചുകയറുകയായിരുന്നു.

ഹോട്ടലിലുണ്ടായിരുന്നവരിൽ ചിലരെ ബന്ധികളാക്കിയതായും സൂചനയുണ്ട്. ഭീകരരും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണ്. അക്രമികളിൽ രണ്ട് പേരെ കൊലപ്പെടുത്തിയതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. മരിച്ചവരിൽ രണ്ട് ഗവൺമെന്റ് ഉദ്യോഗസ്ഥരും മൂന്ന് ഹോട്ടൽ സുരക്ഷാ ജീവനക്കാരും നാല് സിവിലിയന്മാരും ഉൾപ്പെടും.

Most Popular