തായ്‌ലാന്റിലെ ഡേ കെയര്‍ സെന്ററില്‍ വെടിവയ്പ്. 35പേര്‍ മരണപ്പെട്ടു . തായ്‌ലാന്റിലെ വടക്ക് കിഴക്കന്‍ പ്രവിശ്യയിലാണ് ആക്രമണം നടന്നത്.കൊല്ലപ്പെട്ടവരില്‍ കുട്ടികളും മുതിര്‍ന്നവരുമുണ്ടെന്ന് തായ്‌ലാന്റ് പൊലീസ് അറിയിച്ചു.
മുന്‍ പൊലീസ് ഉദ്യോഗസ്ഥനാണ് വെടിവെപ്പ് നടത്തിയത്. വെടിവെച്ചതിന് ശേഷം പ്രതി രക്ഷപെട്ടുവെന്നാണ് വിവരം.
സംഭവത്തിന്റെ പശ്ചാത്തലത്തില്‍ തായ്‌ലാന്റ് പ്രധാനമന്ത്രി രാജ്യത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. തായ്‌ലാന്റില്‍ ഇത്തരത്തിലുള്ള അക്രമ സംഭവങ്ങള്‍ വളരെ കുറവാണ്. എന്നാല്‍ 2020ല്‍ നാല് ഇടങ്ങളിലായി ഒരു സൈനികന്‍ നടത്തിയ വെടിവെപ്പില്‍ 29 പേര്‍ കൊല്ലപ്പെടുകയും 57പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.