Thursday, July 29, 2021
Home News Kerala ആലപ്പുഴയിൽ മധ്യവയസ്‌കന്റെ മൃതദേഹം കനാലിൽ കണ്ടെത്തി

ആലപ്പുഴയിൽ മധ്യവയസ്‌കന്റെ മൃതദേഹം കനാലിൽ കണ്ടെത്തി

ആലപ്പുഴ: മധ്യവയസ്‌കന്റെ മൃതദേഹം വെള്ളാപ്പള്ളി പള്ളിക്ക് സമീപം കനാലിൽ കണ്ടെത്തി. പവർ ഹൗസ് വാർഡ് കൈതപ്പോള പുരയിടത്തിൽ പരേതനായ ജയ്‌ലനിയുടെ മകൻ മെഹമ്മൂദ് (56) നെയാണ് കനാലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്നലെ രാവിലെ 11 മണിയോടെ വീട്ടിൽ നിന്നും ഇറങ്ങിയ ഇയാളുടെ മൃതദേഹം വൈകിട്ട് അഞ്ച് മണിയോടെയാണ് കണ്ടെത്തിയത്. ഇയാൾക്ക് ഇടക്ക് ചുഴലി വരാറുണ്ടായിരുന്നു എന്നും കനാൽ കരയിലൂടെ നടന്നപ്പോൾ ചുഴലി വന്ന് വെള്ളത്തിൽ വീണതാവാം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

Most Popular