Sunday, October 24, 2021
HomeNewsNationalമഹന്ത് നരേന്ദ്രഗിരിയുടെ മരണവും വിവാദങ്ങളിൽ നിറയുന്ന ആഡംബര ശിഷ്യൻ ആനന്ദ് ഗിരിയും

മഹന്ത് നരേന്ദ്രഗിരിയുടെ മരണവും വിവാദങ്ങളിൽ നിറയുന്ന ആഡംബര ശിഷ്യൻ ആനന്ദ് ഗിരിയും

അഖില ഭാരതീയ അഖാഡ പരിഷത്ത് അധ്യക്ഷൻ മഹന്ത് നരേന്ദ്ര ഗിരിയുടെ മരണവുമായി ബന്ധപ്പെട്ട് ശിഷ്യൻ ആനന്ദ് ഗിരിയെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്.സ്വന്തം ഗുരുവിനെ ആത്മഹത്യക്ക് പ്രേരിപ്പിച്ചു എന്ന കുറ്റത്തിനാണ് ആനന്ദ് ഗിരിയെ പോലീസ് അറസ്റ്റ് ചെയ്തത്.തന്റെ അരുമശിഷ്യന്‍ കാരണമാണ് താന്‍ ജീവനൊടുക്കുന്നതെന്നാണ് നരേന്ദ്രഗിരിയുടെ മുറിയില്‍നിന്ന് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത്.

ആനന്ദ് ഗിരിയുടെ പൂർവ്വാശ്രമത്തിലെ പേര് അശോക ലാൽ ചോട്ടിയ എന്നാണ്. രാജസ്ഥാനിലെ ഭിൽവാരയിൽ നിന്ന് തന്റെ പന്ത്രണ്ടാം വയസ്സിൽ നരേന്ദ്രഗിരിക്കൊപ്പം ചേർന്ന ആനന്ദ് ഗിരിയെ പിൻഗാമിയെന്ന് നിലയിലാണ് നരേന്ദ്രഗിരി കണ്ടിരുന്നത്. 38 കാരനായ ഇയാൾ യോഗയിലൂടെയും പൂജയിലൂടേയും വളരെ വേഗമാണ് പ്രശസ്തി നേടിയത്. ഫെയ്‌സ്ബുക്ക് പേജില്‍ മാത്രം 86000-ലേറെ പേരാണ് ആനന്ദിനെ പിന്തുടരുന്നത്. സന്യാസി ജീവിതത്തിനു നേർ വിരുദ്ധമായി ആഡംബര ജീവിതമാണ് ഇയാൾ നയിച്ച് വന്നതെന്നാണ് പ്രധാന വിമർശനം.ആഡംബര കാറുകളും വിദേശരാജ്യങ്ങളിൽ യാത്രചെയ്യുന്ന ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാണ്.ഒരിക്കൽ വിമാനത്തിലെ ബിസിനസ് ക്ലാസ് യാത്രയ്ക്കിടെ, മദ്യഗ്ലാസ് ആനന്ദിന്റെ സമീപത്തിരിക്കുന്ന ചിത്രം പ്രചരിച്ചു. ഇതും വലിയ ചർച്ചയായി. വിവാദം കൊടുമ്പിരി കൊണ്ടതോടെ, ഗ്ലാസിലുണ്ടായിരുന്നത് ആപ്പിൾ ജ്യൂസ് ആണെന്നായിരുന്നു വിശദീകരണം.

സ്ത്രീകളോടുള്ള മോശമായ സമീപനത്തിലും ആനന്ദ്ഗിരി വാർത്തകളിൽ ഇടം നേടി. മോശമായി പെരുമാറിയെന്ന് ആരോപിച്ച് 2016ലും 2018ലും രണ്ടു സ്ത്രീകൾ ആനന്ദിനെതിരെ ഓസ്ട്രേലിയയിൽ പരാതി നൽകി.ഈ വര്‍ഷമാദ്യത്തോടെയാണ് ആനന്ദ് ഗിരിയും നരേന്ദ്രഗിരിയും തമ്മിലുള്ള ബന്ധത്തില്‍ ഉലച്ചിലുണ്ടാകുന്നത്. അഖാഡ പരിഷത്തിന്റെ ഭൂമി വില്‍പ്പനയുമായി ബന്ധപ്പെട്ട് നരേന്ദ്രഗിരിക്കെതിരേ ആനന്ദ് ഗിരി ചില ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഭൂമി വില്‍പ്പനയില്‍ ഗുരു തട്ടിപ്പ് നടത്തിയെന്നായിരുന്നു ശിഷ്യന്റെ ആരോപണം. ഇതേച്ചൊല്ലി ഗുരുവും പ്രിയപ്പെട്ട ശിഷ്യനും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍വീണു. പിന്നീട് മറ്റുചിലര്‍ ഇടപെട്ടാണ് ഈ പ്രശ്‌നങ്ങള്‍ പരിഹരിച്ചത്. ഒടുവില്‍ നരേന്ദ്രഗിരി ഗുരുവിനോട് മാപ്പ് ചോദിക്കുകയും ചെയ്തു.

മഹന്ത് ഗിരിയുടെ ആത്മഹത്യാ കുറിപ്പിനൊപ്പം അദ്ദേഹം മരണത്തിനു മുൻപ് റെക്കോർഡ് ചെയ്ത വീഡിയോ ക്ലിപ്പും പോലീസ് കണ്ടെത്തിയിട്ടുണ്ട് ആനന്ദ് ഗിരിയെ കൂടാതെ മറ്റു രണ്ട് ശിഷ്യന്മാരെയും ആരോപണ വിധേയമായി അറസ്റ്റ് ചെയ്തിട്ടുണ്ട്.

Most Popular