Saturday, July 31, 2021
Home News National ഹത്രാസ് കൊലയിൽ അന്തിമ അന്വേഷണ റിപ്പോർട്ട് ഇന്നില്ല

ഹത്രാസ് കൊലയിൽ അന്തിമ അന്വേഷണ റിപ്പോർട്ട് ഇന്നില്ല

ലഖ്നോ: യു.പിയിലെ ഹത്രാസിൽ ദളിത് പെൺകുട്ടി ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട കേസിൽ അന്വേഷണ സംഘം ഇന്ന് അന്തിമ റിപ്പോർട്ട് സമർപ്പിക്കില്ല. ഇതിനായി അവർക്ക് സംസ്ഥാന സർക്കാർ പത്ത് ദിവസം നീട്ടിനൽകി. കേസിന്റെ പ്രാഥമിക റിപ്പോർട്ട് നേരത്തേ നൽകിയിരുന്നെങ്കിലും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇടപെട്ട് അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ സമയം നീട്ടിനൽകുകയായിരുന്നു.

പെൺകുട്ടിയുടെ ബന്ധുക്കളിൽ നിന്നടക്കം വീണ്ടും തെളിവ് ശേഖരിക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം. കേസ് സി ബി ഐക്ക് വിടാൻ തയ്യാറാണെന്ന് സംസ്ഥാന സർക്കാർ നേരത്തേ പ്രഖ്യാപിച്ചതാണ്. എന്നാൽ ഇതുവരെയും കേസ് ഏറ്റെടുക്കുന്നതിനെക്കുറിച്ച് സി ബി ഐ പ്രതികരിച്ചില്ലെന്നതും ശ്രദ്ധേയമാണ്.

Most Popular