Wednesday, July 28, 2021
Home News National ചിൻമയാനന്ദിനെതിരെ പീഡന പരാതി ഉന്നയിച്ച പെൺകുട്ടി മൊഴി മാറ്റി

ചിൻമയാനന്ദിനെതിരെ പീഡന പരാതി ഉന്നയിച്ച പെൺകുട്ടി മൊഴി മാറ്റി

ന്യൂഡൽഹി: ഉത്തർപ്രദേശിലെ പ്രമുഖ ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സ്വാമി ചിൻമയാനന്ദിനെതിരേ ലൈംഗികാരോപണം ഉന്നയിച്ച നിയമവിദ്യാർഥിനി മൊഴിമാറ്റി. അക്രമികളുടെ സമ്മർദത്താലാണ് ചിൻമയാനന്ദിനെതിരേ ലൈംഗീകാരോപണം ഉന്നയിച്ചതെന്നാണ് 24കാരി ലഖ്‌നൗവിലെ പ്രത്യേക കോടതിയിൽ പുതുതായി പറഞ്ഞത്.

അഡീഷനൽ ജില്ലാ ജഡ്ജ് പവൻ കുമാർ റായ്ക്ക് മുമ്പാകെയാണ് മുമ്പ് പറഞ്ഞതെല്ലാം പെൺകുട്ടി നിരാകരിച്ചത്. പെൺകുട്ടിയുടെ മൊഴി മാറ്റത്തിന് പിന്നിൽ വലിയ സമ്മർദം നടന്നതായി ആരോപണമുയരുന്നുണ്ട്.

അതേ സമയം, നിയമവിദ്യാർഥി കൂടിയായ പെൺകുട്ടിക്കെതിരേ മൊഴിമാറ്റിയതിന് കേസെടുക്കാൻ പ്രോസിക്യൂഷൻ അനുമതി തേടി. കേസിൽ ഒക്ടോബർ 15ന് കോടതി വീണ്ടും വാദം കേൾക്കും.

ചിൻമയാനന്ദ് ട്രസ്റ്റിന് കീഴിൽ ഷാജഹാൻപുരിലുള്ള ലോ കോളജിൽ പഠിക്കുകയായിരുന്ന പെൺകുട്ടി കഴിഞ്ഞ വർഷമാണ് സ്വാമി ചിൻമയാനന്ദ ഒരു വർഷത്തോളം പീഡിപ്പിച്ചതായി ആരോപിച്ച് പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ 2019 സെപ്റ്റംബറിൽ ചിൻമയാനന്ദിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. അലഹബാദ് ഹൈക്കോടതി ഈ വർഷം ഫെബ്രുവരിയിൽ ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു.

Most Popular