Saturday, November 26, 2022
HomeNewsKeralaതിരുവനന്തപുരം വിമാനത്താവളം: സംസ്ഥാന സര്‍ക്കാറിന്റെ ഹര്‍ജി തള്ളി

തിരുവനന്തപുരം വിമാനത്താവളം: സംസ്ഥാന സര്‍ക്കാറിന്റെ ഹര്‍ജി തള്ളി

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പ് സ്വകാര്യ കമ്പനിയായ അദാനി ഗ്രൂപ്പിനു നല്‍കിയതിനെ ചോദ്യം ചെയ്തു സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ഭൂമി ഏറ്റെടുക്കല്‍ അടക്കമുള്ള നടപടി സര്‍ക്കാര്‍ ആണ് പൂര്‍ത്തിയാക്കിയത് എന്നതിനാല്‍ കേരളത്തിന് പരിഗണനവെണമെന്ന വാദം അംഗീകരികരിക്കാന്‍ സാധിക്കുകയിലെന്ന് കോടതി വ്യക്തമാക്കി. ടെണ്ടര്‍ നടപടിയുമായി സഹകരിച്ച ശേഷം പിന്നീട് തെറ്റാണെന്നു പറയുന്നതും ന്യായികര്‍ക്കാണ് ആവില്ല എന്നും കോടതി വ്യക്തമാക്കി. ഒരു എയര്‍പോര്‍ട്ട് ന്റെ ലാഭം മറ്റൊരു എയര്‍പോര്‍ട്ട് ലേക്ക് ഉപയോഗിക്കാന്‍ പറ്റില്ലെന്നതും ശരിയല്ലെന്നും കോടതി നീരിക്ഷിച്ചു. ജസ്റ്റിസ് വിനോദ് ചന്ദ്രന്‍ , ജസ്റ്റിസ് സി എസ് ഡയസ് എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

കരാര്‍ നല്‍കിയ നടപടിയടക്കം ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാറും കേരള സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പറേഷനും ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്നാണ് ഹരജി നല്‍കിയത്. വിമാനത്താവള നടത്തിപ്പിനും വികസന പ്രവര്‍ത്തനങ്ങള്‍ക്കുമായി പ്രത്യേക ഉദ്ദേശ്യത്തോടെയുള്ള കമ്ബനിക്ക് (എസ്.പി.വി) രൂപം നല്‍കാമെന്നും ഏറ്റെടുക്കുന്ന ഭൂമിയുടെ വില സര്‍ക്കാര്‍ ഓഹരിയായി കണക്കാക്കാമെന്നുമുള്ള ഉറപ്പു ലംഘിച്ച് സ്വകാര്യവത്കരണത്തിന് നടപടികള്‍ സ്വീകരിച്ചതിനെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈകോടതിയെ സമീപിച്ചത്. അതോടൊപ്പം സംസ്ഥാന സര്‍ക്കാരിനെ മറികടന്ന് അദാനി ഗ്രൂപ്പിനായി നടത്തിപ്പ് കരാര്‍ നല്‍കിയതില്‍ ക്രമക്കേട് ഉണ്ടെന്നാണ് സംസ്ഥാന സര്‍ക്കാര്‍ വാദം. ലേല നടപടികള്‍ സുധാര്യമില്ലെന്നും സര്‍ക്കാര്‍ ആരോപണമുന്നയിക്കമ്പില്ലെന്നായിരുന്നു കോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നിലപാട്. ലേലത്തില്‍ പങ്കെടുക്കാന്‍ പ്രത്യേക ഇളവുകളോടെ കേരളത്തിന് അനുമതി നല്‍കിയിരുന്നു എന്നാല്‍ ലേലത്തില്‍ പരാജയപെട്ടതിനുശേഷം ഇത്തരത്തിലൊരു ഹര്‍ജിയുമായി കോടതിയെ സമീപിക്കാന്‍ കേരളത്തിന് അര്‍ഹതയില്ലെന്നും വിശാലമായ പൊതുതാല്പര്യം മുന്നിര്‍ത്തിക്കൊണ്ടാണ് വിമാനത്താവളങ്ങള്‍ പാട്ടത്തിനു നല്‍കിയതെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.

Most Popular