Monday, July 26, 2021
Home News International ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം 2,02,81,677 ആയി

ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം 2,02,81,677 ആയി

ജനീവ: ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം 2,02,81,677 ആയി. 7,39,784 മരണമാണ് ഇതു വരെ റിപ്പോര്‍ട്ട് ചെയ്തത്. 1,32,05,974 പേര്‍ രോഗമുക്തരായി. 63,35,919 രോഗികളാണ് നിലവിലുള്ളത്. ഇതില്‍ 64,702 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നു. 62,71,217 പേരുടെ നില ഗുരുതരമല്ല.

കഴിഞ്ഞ 24 മണിക്കൂറിനിടെ അമേരിക്കയില്‍ മാത്രം 45,000 കോവിഡ് ബാധിതരാണുണ്ടായത്. ഇവിടെ ഇതുവരെ 52,51,997 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതില്‍ 27,16,593 പേര്‍ രോഗമുക്തരായി. 1,66,201 പേര്‍ മരിച്ചു.

അതേസമയം, കോവിഡ് ബാധിതരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്ത് തുടരുന്ന ബ്രസീലിലെ മരണസംഖ്യ ഒരു ലക്ഷം കടന്നു. 1,01,857 പേര്‍ ഇവിടെ കോവിഡ് ബാധിച്ച് മരിച്ചു. ഇതു വരെ 30,57,470 പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 21,63,812 പേര്‍ രോഗമുക്തരായി.

കൊവിഡ് വ്യാപനപട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയില്‍ ഇതുവരെ 22,69,052 പേര്‍ക്കാണ് രോഗം ബാധിച്ചത്. 15,83,489 പേര്‍ രോഗമുക്തരായി. 45,361 മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. നിലവില്‍ ചികിത്സയിലുള്ളത് 6,40,202 പേരാണ്. ഇതില്‍ 8,314 പേരുടെ നില ഗുരുതരമാണ്.

സൗദി അറേബ്യയില്‍ ഇതു വരെ 2,89,947 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 2,53,478 പേര്‍ രോഗമുക്തരായി. 3,199 പേരാണ് ഇവിടെ മരിച്ചത്. നിലവില്‍ രോഗമുള്ള സ്ഥിരീകരിച്ച 33,270 പേരില്‍ 1,824 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.

1,13,262 പേര്‍ക്കാണ് ഖത്തറില്‍ രോഗം സ്ഥിരീകരിച്ചത്. എന്നാല്‍, ഇവിടെ കോവിഡ് ബാധിച്ചുള്ള മരണനിരക്ക് താരതമ്യേന കുറവാണ്. 188 പേര്‍. 1,09,993 പേര്‍ രോഗമുക്തരായിട്ടുണ്ട്. നിലവിലെ 3,081 രോഗികളില്‍ 75 പേര്‍ ആശുപത്രികളില്‍ തുടരുന്നു.

ഒമാനിലെ കോവിഡ് ബാധിതരുടെ എണ്ണം 81,787 ആണ്. ഇതില്‍ 76,124 പേര്‍ രോഗമുക്തരായി. 521 പേരാണ് ഇവിടെ ഇതു വരെ രോഗം ബാധിച്ച് മരിച്ചത്. 5,142 പേരാണ് നിലവിലെ രോഗബാധിതര്‍. ഇതില്‍ 172 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.

കുവൈത്തില്‍ ഇതുവരെ 72,400 പേര്‍ക്ക് ഇതുവരെ രോഗബാധിച്ചു. 482 പേര്‍ മരിച്ചു. 64,028 പേര്‍ രോഗമുക്തരായി. 7,890 പേരാണ് നിലവിലെ രോഗബാധിതര്‍. 117 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.

യുഎഇയില്‍ ഇതുവരെ 62,704 കേസുകളാണ് ഇതു വരെ റിപ്പോര്‍ട്ട് ചെയ്തത്. 357 മരണവും സംഭവിച്ചു. 56,766 പേര്‍ രോഗമുക്തരായി. 5,581 പേരാണ് നിലവിലെ രോഗബാധിതര്‍.

ബഹറൈനില്‍ 44,397 പേര്‍ക്ക് രോഗം ബാധിച്ചതില്‍ 41,209 പേര്‍ രോഗമുക്തി നേടി. 163 പേര്‍ മരിച്ചു. 3,025 പേര്‍ക്കാണ് നിലവില്‍ രോഗബാധയുള്ളത്. ഇതില്‍ 38 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നു.

Most Popular