Tuesday, July 27, 2021
Home News National ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം 53 ലക്ഷം പിന്നിട്ടു

ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം 53 ലക്ഷം പിന്നിട്ടു

ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം തൊണ്ണൂറായിരം കടന്നതോടെ ഇതുവരെ രോഗ ബാധിതരായവരുടെ എണ്ണം 53 ലക്ഷം പിന്നിട്ടു. ഇന്നലെ മാത്രം 93,337 പേരാണ് രോഗബാധിതരായത്. 53,08,014 പേർക്കാണ് രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം മാത്രം 1,247 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ ആകെ മരണം 85,619 എന്ന ആയി.

79.28 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. രോഗബാധിതരേക്കാൾ കൂടുതൽ രോഗമുക്തി റിപ്പോർട്ട് ചെയ്ത ദിവസം കൂടിയാണ് കടന്ന് പോയത്. 24 മണിക്കൂറിനിടെ 95,880 പേർ രോഗമുക്തി നേടി. 42,08,432 പേരാണ് ഇതുവരെ രാജ്യത്തുടനീളം രോഗമുക്തരായി ആശുപത്രി വിട്ടത്. ഏറെ ദിവസങ്ങൾക്ക് ശേഷമാണ് രാജ്യത്ത് കോവിഡ് മുക്തരുടെ എണ്ണം പ്രതിദിന രോഗബാധിതരെ മറികടക്കുന്നത്. നിലവിൽ 10,13,964 ആക്ടീവ് കേസുകളാണ് രാജ്യത്തുള്ളത്.

അതേസമയം, രാജ്യത്ത് ഇതുവരെ 6.24 കോടി സാംപിളുകൾ പരിശോധിച്ചതായി ഐസിഎംആർ അറിയിച്ചു. വെള്ളിയാഴ്ച മാത്രം 8,81,911 സാംപിളുകളാണ് പരിശോധിച്ചത്.

ആഗോള തലത്തിലെ കോവിഡ് ബാധിതരുടെ എണ്ണം മൂന്ന് കോടി 65 ലക്ഷം പിന്നിട്ടു. ഇന്നലെ മാത്രം രണ്ട് ലക്ഷത്തി എൺപത്തിനായിരത്തിലേറെ പേർക്കാണ് രോഗം ബാധിച്ചതായാണ് റിപ്പോർട്ട്.

Most Popular