മഥുര: ഉത്തർപ്രദേശിലെ മഥുരയിലെ ഈദ്ഗാഹ് മസ്ജിദ് സ്ഥിതി ചെയ്യുന്ന സ്ഥലം കൃഷ്ണജന്മഭൂമിയാണെന്നും പ്രസ്തുത പള്ളി പൊളിച്ച് നീക്കണമെന്നും ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി തള്ളി. മഥുര ക്ഷേത്രത്തിന് സമീപമാണ് പള്ളി സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിന്റെ ഒരു ഭാഗം പൊളിച്ചാണ് പള്ളി നിർമിച്ചതെന്ന് കാണിച്ചാണ് ഹരജി സമർപ്പിച്ചത്.
എന്നാൽ, 1991ലെ ആരാധാനാലയ സംരക്ഷണ നിയമം മുൻനിർത്തി മഥുര സിവിൽ കോടതി ഹരജി തള്ളുകയായിരുന്നു. ആരാധനാലയങ്ങളുടെ 1947ലുള്ള തൽസ്ഥിതിയിൽ മാറ്റം ആവശ്യപ്പെടുന്ന നിയമ വ്യവഹാരങ്ങൾ തടയുന്നതാണ് 1991ലെ ആരാധാനാലയ സംരക്ഷണ നിയമം.
ബാബരി തർക്കത്തെ തുടർന്നാണ് ഈ നിയമം കൊണ്ടു വന്നത്. അതേസമയം, ഈ നിയമം ബാബരി-രാമക്ഷേത്ര മസ്ജിദ് തർക്കത്തിന് മാത്രം ബാധകമാകില്ല. ബാബരി മസ്ജിദ് പോളിച്ച കേസിലെ പ്രതികളായ ബിജെപി നേതാക്കളെ കുറ്റവിമുക്തരാക്കിയ ലഖ്‌നൗ കോടതി വിധിക്കു പിറകെയാണ് ഈദ്ഗാഹ് മസ്ജിദ് വിവാദ ഹരജി സിവിൽ കോടതി തള്ളിയത്.