Monday, July 26, 2021
Home News National കേരളമടക്കം 12 സംസ്ഥാനങ്ങളിൽ ഇസ്ലാമിക് സ്റ്റേറ്റ് സാന്നിധ്യമുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

കേരളമടക്കം 12 സംസ്ഥാനങ്ങളിൽ ഇസ്ലാമിക് സ്റ്റേറ്റ് സാന്നിധ്യമുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ന്യൂഡൽഹി: കേരളമടക്കമുള്ള തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ സാന്നിധ്യം ശക്തമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. പാർലിമന്റിൽ ബി ജെപി എം പി വിനയ് സഹസ്രബുദ്ധയുടെ ചോദ്യത്തിന് ആഭ്യന്തര സഹമന്ത്രി കിഷൻ റെ മറുപടി നൽകുകയായിരുന്നു.

കേരളം അടക്കം 11 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശമായ ജമ്മു കശ്മീരിലും ഐ എസ് സാന്നിധ്യമുണ്ട്. ഐ എസ് ബന്ധമുള്ള 122 പേരെ ഈ സംസ്ഥാനങ്ങളിൽ നിന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്. എൻ ഐ എ നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങൾ ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന് പുറമെ കർണാടക, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങളാണ് ലിസ്റ്റിൽ എടുത്തു പറയുന്നത്. ഇതിൽ ഏറ്റവും സ്വാധീനമുള്ളതായി കണ്ടെത്തിയത് കേരളത്തിലാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. സൈബർ മേഖല സർക്കാർ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ്. ഭീകരർക്ക് വിദേശ സഹായം കിട്ടുന്നുണ്ട്. ഐ എസ് പ്രവർത്തനത്തിൽ രാജ്യത്താകെ 17 കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

Most Popular