Monday, April 19, 2021
Home News Kerala ആംബുലൻസിൽ പീഡനത്തിനിരയായ യുവതി ആത്മഹത്യക്ക് ശ്രമിച്ചു

ആംബുലൻസിൽ പീഡനത്തിനിരയായ യുവതി ആത്മഹത്യക്ക് ശ്രമിച്ചു

കോട്ടയം: കോവിഡ് പോസിറ്റീവായതിനെ തുടർന്ന് കോവിഡ് സെന്ററിലേക്കുള്ള യാത്രക്കിടെ ആംബുലൻസ് ഡ്രൈവറുടെ പീഡനത്തിനിരയായ യുവതി ആത്മഹത്യക്ക് ശ്രമിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിലാണ് യുവതി നിലവിൽ ചികിത്സയിൽ കഴിയുന്നത്. ഇവിടുത്തെ ചികിത്സാകേന്ദ്രമായ പേവാർഡിനുള്ളിലെ ശുചിമുറിയിൽ കയറി തൂങ്ങിമരിക്കാൻ ശ്രമിക്കുകയായിരുന്നു. സുരക്ഷാ ജീവനക്കാർ കതക് ചവിട്ടിപ്പൊളിച്ചാണ് യുവതിയെ രക്ഷപ്പെടുത്തിയത്.

പത്തനംതിട്ട ജില്ലയിൽ നിന്നുള്ള യുവതിയെ കോവിഡ് ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ ‘108’ ആംബുലൻസ് ഡ്രൈവർ പീഡിപ്പിക്കുകയായിരുന്നു. പന്തളം കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രത്തിൽ നിന്നും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

ഏതാനും ദിവസമായി മാനസിക സംഘർഷത്തിലായിരുന്ന യുവതി ഇന്നലെ ഉച്ചഭക്ഷണത്തിനു ശേഷം ജീവിതം അവസാനിപ്പിക്കുമെന്ന സൂചന നൽകി സംസാരിച്ചതോടെ നഴ്‌സുമാർ നിരീക്ഷിച്ചു വരികയായിരുന്നു. തോർത്തുകളുമായി ശുചിമുറിക്കുള്ളിൽ കയറിയ യുവതി സുരക്ഷാ ജീവനക്കാർ എത്തി വിളിച്ചെങ്കിലും കതക് തുറക്കാൻ തയാറായില്ല. തുടർന്ന് കതക് ചവിട്ടിപ്പൊളിച്ച് അകത്തുകയറി യുവതിയെ രക്ഷിക്കുകയായിരുന്നു. തോർത്തുകൾ തമ്മിൽ ബന്ധിച്ച് കുടുക്ക് ഇടുകയായിരുന്നു യുവതി. വിദഗ്ധ ചികിത്സയ്ക്കായി യുവതിയെ പിന്നീട് മാനസികാരോഗ്യ വിഭാഗത്തിലേക്ക് മാറ്റി.

Most Popular