Wednesday, August 4, 2021
Home News Kerala അധ്യാപികയെ സോഷ്യൽമീഡിയയിലൂടെ അപമാനിച്ച അഭിഭാഷകനെതിരെ വനിതാ കമ്മീഷൻ കേസെടുത്തു

അധ്യാപികയെ സോഷ്യൽമീഡിയയിലൂടെ അപമാനിച്ച അഭിഭാഷകനെതിരെ വനിതാ കമ്മീഷൻ കേസെടുത്തു

കോഴിക്കോട്: മേപ്പയ്യൂർ സ്വദേശിയായ സായി ശ്വേത എന്ന അധ്യാപികയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ അപമാനകരമായ പ്രചരണം നടത്തിയ അഭിഭാഷകൻ ശ്രീജിത്ത് പെരുമനയ്ക്കെതിരെ കേരള വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ഇതു സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ കോഴിക്കോട് റൂറൽ എസ്പിയോട് കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.

സിനിമയിൽ അഭിനയിക്കാൻ താത്പര്യമില്ലെന്ന് അറിയിച്ചിട്ടും ഫെയ്സ്ബുക്കിലൂടെ അധ്യാപികയ്ക്ക് അപമാനകരമാകുന്ന തരത്തിലുള്ള പ്രസ്താവനകൾ നടത്തിയ അഭിഭാഷകൻ കൂടിയായ ശ്രീജിത്തിന്റെ നടപടി സ്ത്രീപദവിയെ ബോധപൂർവം സമൂഹത്തിനു മുമ്പിൽ ഇകഴ്ത്തുന്ന തരത്തിലുള്ളതാണെന്ന് വനിതാ കമ്മീഷൻ ചെയർപേഴ്സൺ എം സി ജോസഫൈൻ പറഞ്ഞു.

ശ്രീജിത്തിന്റെ സിനിമയിൽ അഭിനയിക്കാൻ താല്പര്യമില്ല എന്ന് പറഞ്ഞതിനെ ധാർഷ്ട്യമായും അഹങ്കാരമായും ചിത്രീകരിച്ച് സ്വഭാവഹത്യ നടത്തുകയാണ് ഇവിടെ ചെയ്തിട്ടുള്ളത്. അഭിനയിക്കണോ വേണ്ടയോ എന്നത് ഒരാളുടെ വ്യക്തിപരമായ ഇഷ്ടാനിഷ്ടമായിരിക്കെ തന്റെ സ്വാതന്ത്ര്യത്തിന്റെയും അവകാശത്തിന്റെയും മേലുള്ള ഒരു കുതിരകയറൽ കൂടിയാണ് നടത്തിയിരിക്കുന്നതെന്ന് അധ്യാപിക നൽകിയ പരാതിയിൽ പറയുന്നു.

Most Popular