Saturday, July 31, 2021
Home News Kerala കാമുകിയെ കൊന്ന് ആദ്യകാമുകിയെ വിവാഹം ചെയ്തതിന്റെ പിറ്റേന്ന് യുവാവ് അറസ്റ്റിൽ

കാമുകിയെ കൊന്ന് ആദ്യകാമുകിയെ വിവാഹം ചെയ്തതിന്റെ പിറ്റേന്ന് യുവാവ് അറസ്റ്റിൽ

പേരാവൂർ: കാമുകിയെ കൊലപ്പെടുത്തിയ ശേഷം ആദ്യകാമുകിയെ വിവാഹം ചെയ്ത യുവാവിനെ കല്യാണപ്പിറ്റേന്ന് പോലീസ് പിടിയിലായി. കോളയാട് പെരുവയിലെ പാലുമി വിപിൻ (24)നെ കൊട്ടിയൂർ മന്ദംചേരി ആദിവാസി കോളനിയിലെ ശോഭ(34) കൊല്ലപ്പെട്ട കേസിലാണ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 28ന് ആണ് പുരളിമലയിൽ ശോഭയുടെ മൃതദേഹം കശുമാവിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. വിവാഹിതയായിരുന്ന ശോഭ ഏറെക്കാലമായി ഭർത്താവുമായി വേർപിരിഞ്ഞു കഴിയുകയായിരുന്നു.

വിവാഹം കഴിച്ച പെൺകുട്ടിയുമായി വിപിൻ നേരത്തേ പ്രണയത്തിലായിരുന്നു. അത് നിലനിൽക്കെ തന്നെയാണ് സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട ശോഭയുമായി അടുപ്പം തുടങ്ങുന്നത്. ആദ്യകാമുകിയെ വിവാഹം ചെയ്യാൻ തീരുമാനിച്ച വിപിൻ 24ന് ശോഭയെ കൊലപ്പെടുത്തിയ ശേഷം രണ്ടിന് ആദ്യ കാമുകിയെ വിവാഹം ചെയ്തു.

24ന് ശോഭയെയും കൂട്ടി വിവിധ സ്ഥലങ്ങളിൽ കറങ്ങിയ ശേഷം പുരളിമലയിലെ ആളൊഴിഞ്ഞ പ്രദേശത്ത് എത്തിച്ച് കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തുകയായിരുന്നെന്നു പോലീസ് പറഞ്ഞു. പിന്നീട് ശോഭയുടെ ആഭരണങ്ങളും മറ്റും എടുത്ത ശേഷം മൃതദേഹം മരത്തിൽ കെട്ടിത്തൂക്കി. എന്നാൽ, കാൽ നിലത്ത് മുട്ടുന്ന തരത്തിൽ മൃതദേഹം കണ്ടെത്തിയത് സംശയം ജനിപ്പിച്ചിരുന്നു. ആദ്യം മുതൽ ഇതു കൊലപാതകമാണെന്ന് തീർച്ചപ്പെടുത്തിയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.

Most Popular