Sunday, January 23, 2022
HomeNewsKeralaകൊവിഡ് വാക്സിനെടുത്തതിന് പിന്നാലെ അലര്‍ജി ബാധിച്ച്‌ യുവതി മരിച്ചു

കൊവിഡ് വാക്സിനെടുത്തതിന് പിന്നാലെ അലര്‍ജി ബാധിച്ച്‌ യുവതി മരിച്ചു

കുറ്റിപ്പുറം: കൊവിഡ് വാക്സിനെടുത്തതിന് പിന്നാലെ അലര്‍ജി ബാധിച്ച്‌ യുവതി മരിച്ചു. കുറ്റിപ്പുറം കാങ്കപ്പുഴ കടവ് സ്വദേശി തോണിക്കടവത്ത് സബാഹിന്റെ ഭാര്യ പി.വി.അസ്ന (29) ആണ് ഇന്നലെ രാവിലെ 9.40ഓടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. മൂന്ന് മാസം മുമ്ബ് കൊവിഡ് ബാധിച്ച യുവതി ഈ മാസം 24ന് കൊവിഷീല്‍ഡിന്റെ ആദ്യ ഡോസ് സ്വീകരിച്ചിരുന്നു. 25ന് രാവിലെ കൈയ്ക്കും കഴുത്തിലും ചൊറിച്ചില്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് യുവതിയെ വൈകിട്ട് കുറ്റിപ്പുറം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ വച്ച്‌ രണ്ട് ഇഞ്ചക്ഷനുകള്‍ നല്‍കി 10 മിനുട്ടിനകം യുവതി ബോധരഹിതയായി.

രക്തസമ്മര്‍ദ്ദം കുറഞ്ഞതോടെ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും ഇവിടെ വെന്റിലേറ്റര്‍ ഇല്ലാത്തതിനെ തുടര്‍ന്ന് അശ്വിനി ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. യുവതിക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നോ എന്നതടക്കം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലൂടെയേ അറിയാനാവൂ. മൃതദേഹം ഇന്ന് കുറ്റിപ്പുറം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്യും. മകന്‍: മുഹമ്മദ് ഷിഫ്വാന്‍ (9). പിതാവ്: വി.പി.ഹമീദ്, മാതാവ്: ആമിനക്കുട്ടി.

Most Popular