Wednesday, July 6, 2022
HomeNewsKeralaആളില്ലാത്ത വീട്ടില്‍ മോഷ്ടിക്കാന്‍ കയറിയ കള്ളന്‍ അബദ്ധത്തിൽ കിണറ്റില്‍വീണു

ആളില്ലാത്ത വീട്ടില്‍ മോഷ്ടിക്കാന്‍ കയറിയ കള്ളന്‍ അബദ്ധത്തിൽ കിണറ്റില്‍വീണു

ആളില്ലാത്ത വീട്ടില്‍ മോഷ്ടിക്കാന്‍ കയറിയ കള്ളന്‍ അബദ്ധത്തിൽ കിണറ്റില്‍വീണു. കണ്ണൂരിലാണ് സംഭവം. എരമം-കുറ്റൂര്‍ പഞ്ചായത്തിലെ തുമ്പത്തടത്ത് കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം. നിരവധി മോഷണക്കേസുകളില്‍ പ്രതിയായ തളിപ്പറമ്പ് മുയ്യം അമ്പിലോട്ട് പുതിയപുരയില്‍ ഷെമീറാ (35) ണ് മോഷണശ്രമത്തിനിടെ കിണറ്റിലേക്ക് വീണത്.

തുമ്പത്തടത്തെ കേളോത്ത് പവിത്രന്‍ മാസ്റ്ററുടെ വീട്ടിൽ രാത്രി പത്തുമണിയോടെയാണ് ഷെമീർ മോഷണ ശ്രമത്തിനായി എത്തിയത്. ആളില്ലെന്ന് ഉറപ്പ് വരുത്തിയശേഷം കിണറിന്റെ ആള്‍മറയില്‍ ചവിട്ടി പാരപ്പറ്റിലേക്ക് വലിഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടെ പാരപ്പറ്റിലെ ഇഷ്ടിക അടര്‍ന്ന് കിണറ്റിലേക്ക് വീഴുകയായിരുന്നു. കിണറ്റിൽ നിന്ന് നിലവിളി കേട്ടെത്തിയ അയൽക്കാരനാണ് കള്ളനെ ആദ്യം കണ്ടത്. പിന്നീട് അഗ്നിരക്ഷാസേന എത്തി ഇയാളെ കരയ്ക്ക് എത്തിക്കുകയായിരുന്നു. തുടർന്ന് ഇയാളെ പൊലീസിന് കൈമാറി.

Most Popular