Tuesday, January 25, 2022
HomeNewsNationalപ്രതിരോധ ശേഷി കുറഞ്ഞവർക്ക് മൂന്നാം ഡോസ് വാക്‌സിൻ; തീരുമാനം ഉടൻ

പ്രതിരോധ ശേഷി കുറഞ്ഞവർക്ക് മൂന്നാം ഡോസ് വാക്‌സിൻ; തീരുമാനം ഉടൻ

ന്യൂഡൽഹി :ഓമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രായമായവര്‍ക്കും പ്രതിരോധശേഷി കുറഞ്ഞവര്‍ക്കും വാക്‌സിന്റെ മൂന്നാം ഡോസ് നല്‍കുന്നകാര്യം പരിഗണനയില്‍. ദേശിയ സാങ്കേതികസമിതി ഇക്കാര്യത്തില്‍ ഉടനെ ശുപാര്‍ശ നല്‍കിയേക്കുമെന്നാണ് സൂചനകൾ. അന്തിമ തീരുമാനം ആരോഗ്യമന്ത്രാലയത്തിന്റേതായിരിക്കും. വാക്‌സിന്‍ എടുക്കാത്തവരാണ് കോവിഡ്മൂലം മരിച്ചവരില്‍ അധികവും. വൈറസിന്റെ വകഭേദത്തെ പ്രതിരോധിക്കാന്‍ ബൂസ്റ്റര്‍ ഡോസിന് സാധിക്കുമെന്നാണ് കരുതുന്നത്. രോഗത്തിന്റെ തീവ്രതയും മരണവും തടയുന്നതിന് ബൂസ്റ്റര്‍ ഡോസ് സഹായകരമാവും. 2 ഡോസുകൾ സ്വീകരിച്ച ആളുകൾക്ക് പ്രതിരോധ ശേഷി ഏതാനം മാസങ്ങൾ പിന്നിടുമ്പോൾ കുറഞ്ഞുവരും. മറ്റു രോഗങ്ങൾ ഉള്ളവർക്കും പ്രായമായവർക്കും വേഗത്തിൽത്തന്നെ പ്രതിരോധ ശേഷി നഷ്ടപ്പെടാനും ഇടയുണ്ട്. ഈ പശ്ചാത്തലത്തിലാണ് ബൂസ്റ്റര്‍ ഡോസ് അനിവാര്യമാകുന്നത്. ഒമിക്രോണിനെ നേരിടാന്‍ മൂന്നാംഡോസ് നല്‍കണമെന്ന് ലോകാരോഗ്യ സംഘടന ഔദ്യോഗികമായി തീരുമാനിച്ചിട്ടില്ല.

 

Most Popular