Thursday, August 5, 2021
Home News Kerala കേരളത്തിൽ ഇന്ന് മൂന്ന് കൊവിഡ് മരണം

കേരളത്തിൽ ഇന്ന് മൂന്ന് കൊവിഡ് മരണം

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് മലപ്പുറം, തിരുവനന്തപുരം കാസർകോട് ജില്ലകളിലെ മൂന്ന് പേർ കൂടി കോവിഡ് 19 ബാധിച്ച് മരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. കാസർകോട് കാഞ്ഞങ്ങാട് മാട്ടുമ്മൽ സ്വദേശി അബ്ദുല്ല കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. നേരത്തെ ഇദ്ദേഹത്തിന്റെ സഹോദരന് രോഗം സ്ഥിരീകരിക്കുകയും ഭേദമാകുകയും ചെയ്തിരുന്നു.

കള്ളിക്കാട്, തുണ്ടുനട സ്വദേശിനി ഓമന (70)യാണ് തിരുവനന്തപുരത്ത് മരിച്ചത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇവർക്ക് ഗുരുതര ശ്വാസകോശ സംബന്ധമായ രോഗവുമുണ്ടായിരുന്നതായി ആശുപത്രി അധികൃതർ പറഞ്ഞു.

മലപ്പുറത്ത് തിരൂരങ്ങാടി സ്വദേശി അബൂബക്കർ ഹാജി (80) യെയും ശ്വാസതടസത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൂടാതെ, ഹൃദയസംബന്ധമായ അസുഖവുമുണ്ടായിരുന്നു.

Most Popular