Tuesday, July 27, 2021
Home News International പിഎസ്ജിയിലെ മൂന്ന് കളിക്കാർക്ക് കൂടി കോവിഡ്

പിഎസ്ജിയിലെ മൂന്ന് കളിക്കാർക്ക് കൂടി കോവിഡ്

പാരിസ്: പിഎസ്ജിയിലെ മൂന്ന് കളിക്കാർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. അർജന്റീനയുടെ മോറൊ ഇക്കാർഡി, ബ്രസീലിയൻ ഡിഫന്റർ മാർക്വിഞ്ഞോസ്, കോസ്റ്ററീക്കക്കാരനായ ഗോൾ കീപ്പർ കെയ്‌ലോർ നവാസ് എന്നിവർക്കാണ് രോഗബാധയുള്ളതായി പരിശോധനയിൽ കണ്ടെത്തിയത്.

ഇതോടെ പിഎസ്ജിയിലെ ആറ് പേർ രോഗബാധിതരായി. നേരത്തേ നെയ്മറടക്കം മൂന്ന് പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

ചാമ്പ്യൻസ് ലീഗ് മത്സരത്തിന് ശേഷം സ്‌പെയിനിലെ ഇബിസ ദ്വീപിൽ അവധിയാഘോഷിക്കാൻ പോയ സംഘത്തിലുള്ളവർക്കാണ് രോഗം സ്ഥിരീകരിച്ചത്. കളിക്കാർ ചേർന്നു നിൽക്കുന്നതിന്റെ ചിത്രങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുമുണ്ട്. ഇത് ഏറെ വിമർശനത്തിന് വഴി വെച്ചിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തിൽ താരങ്ങളെ അവധിയാഘേഷിക്കാൻ വിട്ട ക്ലബിനു നേരെയും വിമർശനങ്ങളുണ്ട്.

ഇങ്ങനെയൊരു സാഹചര്യത്തിൽ ഫ്രഞ്ച് ലീഗിൽ പിഎസ്ജിയുടെ മത്സരങ്ങൾ നീട്ടിവെക്കാൻ സാധ്യതയുണ്ട്.

Most Popular