Monday, May 23, 2022
HomeNewsതൃശ്ശൂർ ജില്ലാ സൗഹൃദവേദി ക്രിക്കറ്റ് ടൂർണ്ണമെൻറിന് ആവേശ്വോജ്ജലമായ വിരാമം - ഗുരുവായൂർ ജേതാക്കൾ

തൃശ്ശൂർ ജില്ലാ സൗഹൃദവേദി ക്രിക്കറ്റ് ടൂർണ്ണമെൻറിന് ആവേശ്വോജ്ജലമായ വിരാമം – ഗുരുവായൂർ ജേതാക്കൾ

തൃശൂർ ജില്ലാ സൗഹൃദവേദിയുടെ താരലേലത്തിലൂടെ തിരഞ്ഞെടുത്ത 210 താരങ്ങളെ ഉൾപ്പെടുത്തി സൗഹൃദവേദിയുടെ 13 സെക്ടറുകളുടേയും , സഹോദര സ്ഥാപനമായ ടാക്ക് ഖത്തറിന്റേയും പേരിൽ പങ്കെടുത്ത 14 ടീമുകൾ മാർച്ച് 25 മുതൽ തുടർച്ചയായി 6 ദിവസം മാറ്റുരച്ച ഇൻറർ സെക്ടർ ക്രിക്കറ്റ് ടൂർണ്ണമെൻറ്-സീസൺ 1 നു 31 വ്യാഴാഴ്ച വൈകീട്ട് കായിക പ്രേമികളുടെയും വേദി അംഗങ്ങളുടെയും വൻ സാന്നിധ്യത്തിൽ ദോഹ ഓൾഡ് ഐഡിയൽ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ വിരാമമായി .

കാണികളെ ആകംഷയുടെ മുൾമുനയിൽ നിർത്തി ആവേശം വിതറിയ ഫൈനൽ മത്സരത്തിൽ മണലൂർ (Lusail Water)നെതിരെ ഗുരുവായൂർ (Prompt Engineering‌) കിരീടം ചൂടി.

തുടർന്ന് നടന്ന പൊതുയോഗത്തിലും സമ്മാനദാന ചടങ്ങിലും ദോഹയിലെ അറിയപ്പെടുന്ന സാമൂഹ്യ, കായിക,ബിസിനെസ്സ് രംഗത്തെ പ്രമുഖരും വേദി സെൻട്രൽ കമ്മിറ്റി അംഗങ്ങളും ,ഭാരവാഹികളും സംബന്ധിച്ചു. വേദി ജനറൽ സെക്രട്ടറി ശ്രീ ശ്രീനിവാസൻ സ്വാഗതം ആശംസിച്ച യോഗത്തിൽ വേദി പ്രസിഡന്റ് ശ്രീ.മുഹമ്മദ് മുസ്തഫ അധ്യക്ഷം വഹിച്ചു. വേദി ട്രഷറർ ശ്രീ.പ്രമോദ് ആശംസ അർപ്പിച്ചു. ടീം ഓണർമാരായ റയർ ഗ്രൂപ്പ്, ലിബർട്ടി ട്രേഡിങ്ങ് ,ഫാൽക്കോ,പ്രോംപ്റ്റ് എഞ്ചിനീയറിംഗ് ,സെയിദിന്റെ ചായക്കട, അൾട്ടിമേറ്റ് ട്രേഡിങ്ങ് ,ഹോട്ട് പാക്ക് ,ന്യൂക്ളിയസ് ട്രേഡിങ്ങ് ,ക്ലിക്ക് & ബൈ, ലുസൈൽ വാട്ടർ ,അൽമുഫ്ത്ത റെന്റ് എ കാർ , സാവോയ് ഇൻഷുറൻസ് ബ്രോക്കേഴ്‌സ്, ഷുറൂഖ്‌ ട്രാവാൽസ്,തൊഴിയൂർ നാട്ടുകൂട്ടം എന്നിവരെ ചടങ്ങിൽ പ്രത്യേകം ആദരിച്ചു.

വിജയികളായ ഗുരുവായൂർ ടീമിനുള്ള (Prompt Engineering) ട്രോഫി ഐസിസി പ്രസിഡന്റ് ശ്രീ. ബാബു രാജൻ നൽകിക്കൊണ്ട് സമ്മാനദാനച്ചടങ്ങിന്റെ ഉത്ഘാടനം നിർവഹിച്ചപ്പോൾ രണ്ടാം സ്ഥാനക്കാരായ Lusail Water മണലൂർ ടീമിനുള്ള ട്രോഫി വേദി പ്രസിഡണ്ട് ശ്രീ.മുഹമ്മദ് മുസ്തഫ ,ജനറൽ സെക്രട്ടറി ശ്രീ. ശ്രീനിവാസൻ എന്നിവർ ചേർന്ന് നൽകി. ടൂർണമെന്റിന്റെ വ്യക്തിഗത ട്രോഫികളും, ടീം അംഗങ്ങൾക്കുള്ള ക്രിക്കറ്റ് ബാറ്റുകൾ, ഷൂകൾ തുടങ്ങിയ ആകർഷക സമ്മാനങ്ങൾ, ICBF പ്രസിഡന്റ് ശ്രി സിയാദ് ഉസ്മാൻ, ISC വൈസ് പ്രസിഡന്റ് ശ്രി ഷെജി വലിയകത്ത് , ICBF സെക്രെട്ടറി ശ്രി സാബിത് , വേദി ഉപദേശക സമിതി അംഗങ്ങളായ ശ്രീ.വി.എസ്. നാരായണൻ, AP മണികണ്ഠൻ(മുൻ ICC പ്രസിഡണ്ട്) , KBF ചെയർമാൻ ശ്രി ഷാനവാസ് ബാവ,TPL ചെയർമാൻ ശ്രീ: മുഹമ്മദ് ഷാഫി, വേദി വിവിധ പദ്ധതി ചെയർമാന്മാർ, വേദി സി സി അംഗങ്ങൾ,ടൂർണമെന്റ് കമ്മിറ്റി സഹ കോഓർഡിനേറ്റർമാരായ ശ്രീ.രാജേഷ്, ഉമ്മർകുട്ടി മറ്റ് കമ്മിറ്റി അംഗങ്ങൾ ചേർന്ന് നിർവഹിച്ചു.

വേദി ഭാരവാഹികളും, കുടുംബാംഗങ്ങളും, കളിക്കാരും,കാണികളും നിറഞ്ഞ സദസ്സിന് വേദി വൈസ് പ്രസിഡന്റും ടൂർണമെന്റ് മെയിൻ കോഓർഡിനേറ്ററും ആയ ശ്രീ.മുഹമ്മദ് റാഫി നന്ദി പ്രകാശിപ്പിച്ചതോടെ വേദിയിടെ ആദ്യ സീസൺ ക്രിക്കറ്റ് മാമാങ്കത്തിന് ഓൾഡ് ഐഡിയൽ ഇന്ത്യൻ സ്കൂളിന്റെ ഫ്ളഡ് ലൈറ്റ് സ്റ്റേഡിയത്തിൽ സമാപനമായി.

 

Most Popular