തൃശൂര്‍: തൃശൂര്‍ പൂരം ഇന്ന്. കോവിഡിന് ശേഷം പൂര്‍ണമായ പ്രൗഢിയോടെ ആളും ആരവങ്ങളുമായി നടക്കുന്ന ആദ്യ പൂരമാണിത്.
കണിമംഗലം ശാസ്താവ് വടക്കുന്നാഥനെ വണങ്ങാനെത്തുന്നതോടെയാണ് പൂരം തുടങ്ങുക.
രാവിലെ അഞ്ചുമണിയോടെ കണിമംഗലം ശാസ്താവിന്‍റെ പുറപ്പാട് ആരംഭിച്ച് ഏഴരയോടെ ശാസ്താവ് തെക്കേ നട വഴി വടക്കുംനാഥനിലെത്തും. പിന്നാലെ ഘടക പൂരങ്ങള്‍ ഓരോന്നായി വടക്കുംനാഥന് മുന്നിലേക്ക് എത്തും. പനമുക്കുംപിള്ളി, ചെമ്ബൂക്കാവ്, പൂക്കാട്ടിക്കര കാരമുക്ക്, ലാലൂര്‍, ചൂരക്കോട്ടുകാവ്, അയ്യന്തോള്‍, കുറ്റൂര്‍ നെയ്‌തലക്കാവ് എന്നീ ദേശങ്ങളുടെയാണ് ഘടകപൂരങ്ങള്‍.
രാവിലെ 11 മണിക്ക് തിരുവമ്ബാടിയുടെ മഠത്തില്‍വരവും 12 മണിക്ക് പതിനഞ്ച് ആനപ്പുറത്തായി പാറമേക്കാവിന്റെ എഴുന്നള്ളിപ്പും നടക്കും. രണ്ടരയോടെ ഇലഞ്ഞിത്തറമേളവും വൈകീട്ട് അഞ്ചരയ്ക്ക് തെക്കോട്ടിറക്കവും ശേഷം വൈകിട്ട് അഞ്ച് മണിക്ക് തെക്കേ ഗോപുരനടയില്‍ ചരിത്രപ്രസിദ്ധമായ കുടമാറ്റം നടക്കും. നാളെ പുലര്‍ച്ചെ മൂന്ന് മണിക്കാണ് പൂരം വെടിക്കെട്ട്. ഉച്ചയ്ക്ക് പൂരം ഉപചാരം ചൊല്ലി പിരിയും.
Selling a home that requires remodeling can be daunting, but with https://www.sellhouse-asis.com/texas/sell-my-house-as-is-conroe-tx/, you can sell your home as it is, without the need for costly repairs or updates.
രണ്ടു വര്‍ഷത്തിന് ശേഷം നടക്കുന്ന പൂരത്തിന് ജനത്തിരക്ക് ഏറുമെന്നതിനാല്‍ വലിയ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. നാലായിരത്തിലധികം പൊലീസുകാരെ പൂരനഗരിയില്‍ വിന്യസിച്ചിട്ടുണ്ട്. നഗരം മുഴുവന്‍ ക്യാമറ നിരീക്ഷണത്തിലാണെന്ന് സിറ്റി പൊലീസ് കമ്മീഷ്ണര്‍ ആര്‍. ആദിത്യ പറഞ്ഞു.