ടിക്ക് ടോക്കിന് ഇന്ത്യയില്‍ ഇനിയൊരു തിരിച്ചുവരവുണ്ടാകില്ല; 58 ആപ്പുകളുടെ നിരോധനവും സ്ഥിരപ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: ടിക് ടോക്ക്, വിചാറ്റ് ഉള്‍പ്പെടെയുള്ള 59 ചൈനീസ് ആപ്ലിക്കേഷനുകളുടെ നിരോധനം സ്ഥിരപ്പെടുത്തി കേന്ദ്ര ഇലക്ട്രോണിക്സ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം. ഈ ആപ്ലിക്കേഷനുകള്‍ 2020 ജൂണിലായിരുന്നു സര്‍ക്കാര്‍ നിരോധിച്ചിരുന്നത്. ഇപ്പോള്‍ ഈ ആപ്ലിക്കേഷനുകള്‍ക്കുള്ള നിരോധനം സ്ഥിരപ്പെടുത്തുമെന്ന് മന്ത്രാലയം വ്യക്തമാക്കി. സര്‍ക്കാര്‍ നിരോധിച്ചിരുന്ന 59 ചൈനീസ് ആപ്പുകളില്‍ പലതും രാജ്യത്ത് കോടിക്കണക്കിന് പേര്‍ ഉപയോഗിച്ചിരുന്നതാണ്. നിരോധിച്ച എല്ലാ ആപ്പുകളും ഒറ്റയടിക്ക് ഇല്ലാതാകില്ല എന്ന റിപ്പോര്‍ട്ടുകള്‍ നേരത്തേ വന്നിരുന്നു. അക്കാര്യമാണ് ഇപ്പോള്‍ വ്യക്തമായത്. ഇന്ത്യയില്‍ ഏറ്റവുമധികം ആളുകള്‍ ഉപയോഗിച്ചിരുന്ന ആപ് ഭീമനായ ടിക് ടോകാണ് നിരോധനം നേരിട്ടതില്‍ പ്രധാനം. 5 കോടി ഇന്ത്യക്കാര്‍ ടിക്ടോക് ഉപയോഗിച്ചിരുന്നതായാണ് കണക്കുകള്‍