Wednesday, September 22, 2021
Home News National ഒളിമ്പിക്സ് ഗുസ്​തിയില്‍ ഇന്ത്യയുടെ ബജ്​രംഗ്​ പുനിയക്ക് വെങ്കല മെഡൽ

ഒളിമ്പിക്സ് ഗുസ്​തിയില്‍ ഇന്ത്യയുടെ ബജ്​രംഗ്​ പുനിയക്ക് വെങ്കല മെഡൽ

ടോക്കിയോ: ഒളിമ്പിക്സ് ഗുസ്​തിയില്‍ ഇന്ത്യക്ക് രണ്ടാം​ മെഡല്‍. ​ 65 കിലോ ഫ്രീസ്​റ്റൈല്‍ ഗുസ്​തിയില്‍ ബജ്​രംഗ്​ പുനിയയാണ് വെങ്കല മെഡല്‍ സ്വന്തമാക്കിയത്​. കസാഖിസ്​താന്‍ താരം ദൗലത്​ നിയാസ്​ബെക്കോവിനെ തോല്‍പ്പിച്ചാണ്​ ബജ്​രംഗ്​ പുനിയയുടെ മെഡല്‍ നേട്ടം. ഇതോടെ ടോക്യോയിലെ ഇന്ത്യയുടെ മെഡല്‍ നേട്ടം ആറായി ഉയര്‍ന്നു

8-0 എന്ന സ്​കോറിനാണ്​ ബജ്​രംഗ്​ പുനിയ ഗുസ്​തിയില്‍ കസാഖ്​ താരത്തെ തകര്‍ത്ത്​ വിട്ടത്​. അധികാരിമായാണ്​ പുനിയ വെങ്കല മെഡല്‍ സ്വന്തമാക്കിയത്​. ആദ്യ റൗണ്ടില്‍ രണ്ട്​ പോയിന്‍റ്​ നേടിയ പുനിയ രണ്ടാം റൗണ്ടില്‍ ആറ്​ പോയിന്‍റ്​ നേടി വിജയമുറപ്പിച്ചു. സെമിയില്‍ അസര്‍ബൈജാന്‍റെ ഹാജി അലെവയോട്​ ബജ്​രംഗ്​ പരാജയപ്പെട്ടിരുന്നു. ക്വാര്‍ട്ടറില്‍ ഇറാന്‍റെ മൊര്‍ത്താസ ഗിയാസിയെ പരാജയപ്പെടുത്തിയാണ്​ ബജ്​രംഗ്​ പുനിയ സെമിയിലേക്ക്​ മുന്നേറിയത്​.

Most Popular