Sunday, January 23, 2022
HomeNewsInternationalടൊര്‍ണാഡോ ചുഴലിക്കാറ്റ്; അമേരിക്കയിൽ മരണം 80 കടന്നു

ടൊര്‍ണാഡോ ചുഴലിക്കാറ്റ്; അമേരിക്കയിൽ മരണം 80 കടന്നു

അമേരിക്കയിലെ കെന്റക്കിയിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽപെട്ട് മരിച്ചവരുടെ എണ്ണം 80 കടന്നു. 200 മൈല്‍ ചുറ്റളവിലുണ്ടായ ചുഴലിക്കാറ്റില്‍ കനത്ത നാശനഷ്ടമുണ്ടാകുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. യുഎസിന്റെ മധ്യപടിഞ്ഞാറന്‍, തെക്കന്‍ മേഖലയില്‍ ടൊര്‍ണാഡോ ചുഴലിക്കൊടുങ്കാറ്റിനൊപ്പം പേമാരിയും ഇടിമിന്നലും ദുരിതം തീര്‍ത്തു. കെന്റക്കിയിലെ മേഫീല്‍ഡിലുള്ള മെഴുകുതിരി ഫാക്ടറിയില്‍ ജോലി ചെയ്തിരുന്ന തൊഴിലാളികളാണ് മരിച്ചവരില്‍ ഭൂരിഭാഗവും. ഇല്ലിനോയിസില്‍ ആമസോണ്‍ കന്പനിയുടെ പടുകൂറ്റന്‍ സംഭരണകേന്ദ്രം, ആര്‍കന്‍സാസിലെ നഴ്‌സിംഗ് ഹോം എന്നിവയും കൊടുങ്കാറ്റില്‍ നിലംപൊത്തി.
കാലാവസ്ഥാ വ്യതിയാനമാണ് കാറ്റിന്റെ തീവ്രത വര്‍ധിപ്പിച്ചതെന്ന് കാലാവസ്ഥ നിരീക്ഷകര്‍ അഭിപ്രായപ്പെട്ടു.

Most Popular