ഷോര്‍ട്ട് ഫിലിമില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി പീഢനം; അധ്യാപകന്‍ അറസ്റ്റില്‍

girl-child-abuse-rape-victim

ആലുവ: ഷോര്‍ട്ട് ഫിലിമില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ ലൈംഗികമായി ഉപദ്രവിച്ച അധ്യാപകന്‍ അറസ്റ്റില്‍. ആലുവ ശ്രീമൂലം വട്ടേക്കാട്ടുപറമ്പില്‍ രാജുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഷോര്‍ട്ട് ഫിലിമില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് വിദ്യാര്‍ത്ഥിയെ വീട്ടില്‍ കൊണ്ടുവന്നാണ് രാജു പീഡിപ്പിച്ചത്. കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ പോക്‌സോ ചുമത്തി ഇയാളെ് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.