ഉത്തരാഖണ്ഡ്: ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ 26 മൃതദേഹം കണ്ടെടുത്തു. അപകടത്തിൽ പേരുക്കേറ്റ നാല് പേർ ചികിത്സയിലാണ്. അപകടസ്ഥലത്തെ രക്ഷാപ്രവർത്തനം പൂർത്തിയായി.
മധ്യപ്രദേശിൽ നിന്നുള്ള തീർത്ഥാടകരുടെ ബസാണ് അപകടത്തിൽപ്പെട്ടത്. 30 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ഉത്തരകാശി ജില്ലയിലാണ് സംഭവം. സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ദുഃഖം രേഖപ്പെടുത്തി.