Friday, December 2, 2022
HomeNewsKeralaബൈക്കില്‍ സഞ്ചരിച്ച്‌ സോപ്പുതേച്ച്‌ കുളിച്ച യുവാക്കള്‍ പൊലീസ് പിടിയില്‍

ബൈക്കില്‍ സഞ്ചരിച്ച്‌ സോപ്പുതേച്ച്‌ കുളിച്ച യുവാക്കള്‍ പൊലീസ് പിടിയില്‍

ബൈക്കില്‍ സഞ്ചരിച്ച്‌ സോപ്പുതേച്ച്‌ കുളിച്ച യുവാക്കള്‍ പൊലീസ് പിടിയില്‍. കൊല്ലം ജില്ലയിലെ ശാസ്താംകോട്ട, ഭരണിക്കാവിലാണ് സംഭവം. സിനിമാപറമ്ബ് സ്വദേശികളായ അജ്മല്‍, ബാദുഷ എന്നിവര്‍ക്കെതിരെയാണ് ശാസ്താംകോട്ട പൊലീസ് കേസെടുത്തത്.

വൈകുന്നേരം മൈതാനത്ത് കളി കഴിഞ്ഞു വീട്ടിലേക്ക് വരികയായിരുന്നു അജ്മലും ബാദുഷയും. കനത്ത മഴയില്‍ തിരക്കേറിയ ഭരണിക്കാവ് ടൗണിലായിരുന്നു യുവാക്കളുടെ കുളി സഞ്ചാരം.

ഈ ദൃശ്യങ്ങള്‍ അതിവേഗം സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇതോടെ സോപ്പ് പതപ്പിച്ച്‌ നടന്നവരെ പൊലീസ് പൊക്കി. അപകടകരമായ രീതിയില്‍ ബൈക്ക് ഓടിച്ചത് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസ് എടുത്തു. പിഴയും അടപ്പിച്ചു.

Most Popular