Saturday, August 20, 2022
HomeNewsInternationalകാനഡയില്‍ ജസ്റ്റിന്‍ ട്രൂഡോ അധികാരത്തിലേക്ക്

കാനഡയില്‍ ജസ്റ്റിന്‍ ട്രൂഡോ അധികാരത്തിലേക്ക്

ഒട്ടാവ: കാനഡയിൽ ജസ്റ്റിൻ ട്രൂഡോ വീണ്ടും അധികാരത്തിലേക്ക്. മൂന്നാം തവണയാണ് ട്രൂഡോ വീണ്ടും അധികാരത്തിലേറുന്നത്. പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ തന്നെ വീണ്ടും അധികാരത്തിലെത്തുമെന്ന് രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നുമുണ്ട്. വോട്ടെണ്ണല്‍ പുരോഗമിക്കവേ ട്രൂഡോയുടെ ലിബറല്‍ പാര്‍ട്ടി മുന്നേറുകയാണ്. എന്നാല്‍ കേവല ഭൂരിപക്ഷത്തിന്റെ കാര്യത്തില്‍ അനിശ്ചിതത്വമുണ്ട്. തെരഞ്ഞടുപ്പില്‍ ലിബറല്‍ പാര്‍ട്ടി ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടുമെന്നാണ് കണക്കുകൂട്ടല്‍. പക്ഷേ കേവല ഭൂരിപക്ഷം ലഭിക്കുമോ എന്നറിയാന്‍ ഇനിയും കാത്തിരിക്കണം. പോസ്റ്റൽ വോട്ടുകൾ കൂടി എണ്ണിയ ശേഷമാവും ഫലപ്രഖ്യാപനം. 338 സീറ്റില്‍ 170 സീറ്റുകളാണ് ഭൂരിപക്ഷത്തിന് വേണ്ടത്. 158 സീറ്റുകളിലാണ് ട്രൂഡോയുടെ ലിബറല്‍ പാര്‍ട്ടി ലീഡ് ചെയ്യുന്നത്. മുഖ്യപ്രതിപക്ഷ പാര്‍ട്ടിയായ കണ്‍സര്‍വേറ്റീവിന് 121 സീറ്റുകളില്‍ മാത്രമാണ് ലീഡ്. അതേസമയം കോവിഡ് നാലാം തരംഗത്തിനിടെ തിരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ച ട്രൂഡോയുടെ നടപടി പ്രതിപക്ഷ വിമര്‍ശനത്തിനിടയാക്കിയിരുന്നു.

Most Popular

Energy Casino Kod Promocji 2022