തുർക്കിയിൽ ശക്തമായ ഭൂചലനം: തൊണ്ണൂരിലേറെ പേർ മരിച്ചതായി റിപ്പോർട്ടുകൾ

തുര്‍ക്കിയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം. തൊണ്ണൂറിലേറെ പേര്‍ മരിച്ചതായാണ് നിലവിലെ റിപ്പോര്‍ട്ട്.നിരവധിയാളുകൾ കുടുങ്ങികിടക്കുന്നതായി റിപ്പോർട്ടുകളുണ്ട്.

തെക്കു കിഴക്കന്‍ തുര്‍ക്കിസിറിയന്‍ അതിര്‍ത്തി മേഖലയില്‍ കരമന്‍മറാഷ് നഗരത്തോട് ചേര്‍ന്നാണ് ഭൂചലനമുണ്ടായത്. സൈപ്രസ്, ലെബനന്‍ തുടങ്ങിയ നഗരങ്ങളില്‍ ഉള്‍പ്പെടെ പ്രകമ്ബനങ്ങള്‍ അനുഭവപ്പെട്ടു.

പ്രാദേശിക സമയം പുലര്‍ച്ചെ 4.17ഓടെയായിരുന്നു ഭൂചലനം. 6.7 തീവ്രത രേഖപ്പെടുത്തിയ തുടര്‍ചലനവുമുണ്ടായി. ഗസിയെന്റപ്പ് നഗരത്തിന് 26 കിലോമീറ്റര്‍ കിഴക്ക് ഭൂമിക്കടിയില്‍ 17.9 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്ബ പ്രഭവകേന്ദ്രമെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.