Monday, September 26, 2022
HomeNewsയുവേഫ ചാമ്പ്യൻസ് ലീഗിന്റെ ഔദ്യോഗിക സ്പോൺസറായി ടർക്കിഷ് എയർലൈൻസ്

യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ഔദ്യോഗിക സ്പോൺസറായി ടർക്കിഷ് എയർലൈൻസ്

ലോകത്തിലെ ഏറ്റവും കൂടുതൽ പിന്തുടരുന്ന കായിക മത്സരങ്ങളിലൊന്നായ യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ഔദ്യോഗിക സ്പോൺസറായി ടർക്കിഷ് എയർലൈൻസ്. ടർക്കിഷ് കായിക ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട സ്പോൺസർഷിപ്പ് ഡീലുകളിലൊന്നാണിത്. അതോടൊപ്പം ഈ സീസണിലെ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ 2023 ജൂൺ 10 ന് ഇസ്താംബൂളിലെ അറ്റാറ്റുർക്ക് ഒളിമ്പിക് സ്റ്റേഡിയത്തിൽ വെച്ചാണ് നടക്കുന്നത്. ടർക്കിഷ് എയർലൈൻസ് ഔദ്യോഗിക സ്പോൺസറായി പങ്കെടുക്കുന്ന യുവേഫ ചാമ്പ്യൻസ് ലീഗ് ഓർഗനൈസേഷൻ 70-ലധികം ബ്രോഡ്കാസ്റ്റുകൾ വഴിയാണ് 200 രാജ്യങ്ങളിലായി 678 ദശലക്ഷം കാഴ്ചക്കാരിലേക്കെത്തുക.

വർഷവും 129 രാജ്യങ്ങളിൽ നിന്നുള്ള ദശലക്ഷക്കണക്കിന് ആളുകളെ ഒരുമിച്ച് ആകാശത്തേക്ക് കൊണ്ടുവരുന്ന ടർക്കിഷ് എയർലൈൻസ് ഫുട്ബോളിന് പുറമെ വോളിബോൾ, ടെന്നീസ്, ഗോൾഫ്, റഗ്ബി, കുതിരസവാരി തുടങ്ങിയ കായിക ഇനങ്ങൾക്കും ഉയർന്ന തലത്തിലുള്ള പിന്തുണ നൽകുന്നുണ്ട്.

Most Popular