Saturday, July 24, 2021
Home News Kerala ആലപ്പുഴയിൽ വ്യത്യസ്ത ഇടങ്ങളിലായി രണ്ട് യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴയിൽ വ്യത്യസ്ത ഇടങ്ങളിലായി രണ്ട് യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴ: ആലപ്പുഴയിൽ വ്യത്യസ്ത സ്ഥലങ്ങളിലായി രണ്ട് യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തി. ഹരിപ്പാട് വലിയകുളങ്ങരയ്ക്ക് സമീപം റോഡ് അരികിലെ ഓടയിലാണ് മഹാദേവികാട് സ്വദേശി ശബരിനാഥിന്റെ (22) മൃതദേഹം കണ്ടെത്തിയത്. ഇയാൾ ഇതു വഴി രാത്രി സൈക്കിളിൽ സഞ്ചരിച്ചിരുന്നു. നിയന്ത്രണം വിട്ട് ഓടയിൽ വീണതാവുമെന്നാണ് പ്രാഥമിക നിഗമനം.

ആലപ്പുഴ കടപ്പുറത്തും ഒരു യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ചടയമംഗലം സ്വദേശി അനൂപ് ചന്ദ്രൻ ആണ് മരിച്ചത്.

Most Popular