Tuesday, July 27, 2021
Home News International യുഎഇ- ബഹ്‌റൈൻ- ഇസ്രായേൽ ബന്ധം; ഫലസ്തീൻ അറബ് ലീഗുമായുള്ള ബന്ധം പുനഃപരിശോധിക്കാനൊരുങ്ങുന്നു

യുഎഇ- ബഹ്‌റൈൻ- ഇസ്രായേൽ ബന്ധം; ഫലസ്തീൻ അറബ് ലീഗുമായുള്ള ബന്ധം പുനഃപരിശോധിക്കാനൊരുങ്ങുന്നു

ടെൽഅവീവ്: അറബ് ലീഗുമായുള്ള ബന്ധം പുനപ്പരിശോധിക്കാൻ പോകുന്നതായി ഫലസ്തീൻ പ്രധാനമന്ത്രി മുഹമ്മദ് ഷതെയ് വ്യക്തമാക്കിയത്. യുഎഇ, ബഹ്‌റൈൻ എന്നീ രാജ്യങ്ങൾ ഇസ്രായേലുമായി സമാധാന ഉടമ്പടി സാധ്യമാക്കിയതിനു പിന്നാലെയാണ് ഫലസ്തീന്റെ നീക്കം.

അറബ് ലീഗ് അറബ് നിഷ്‌ക്രിയത്വത്തിന്റെ പ്രതീകമായി മാറിയെന്ന് തിങ്കളാഴ്ച നടന്ന പ്രതിവാര മന്ത്രിസഭാ യോഗത്തിൽ ഫലസ്തീൻ പ്രധാനമന്ത്രി ആരോപിച്ചു. യുഎഇ- ഇസ്രായേൽ സമാധാന കരാറിനെ അപലപിക്കണമെന്ന് കഴിഞ്ഞ ആഴ്ച നടന്ന അറബ് ലീഗ് യോഗത്തിൽ ഫലസ്തീൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ഫലമുണ്ടാകാത്ത സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ ആരോപണം.

ഈ യോഗത്തിനു തൊട്ടുപിന്നാലെയാണ് ബഹ്‌റൈനും ഇസ്രായേലുമായി ഔദ്യോഗിക നയതന്ത്ര ബന്ധത്തിന് ധാരണയായത്. ഇസ്രായേലുമായി നയതന്ത്ര ബന്ധത്തിലെത്തുന്ന നാലാമത്തെ അറബ് രാജ്യമാണ് ബഹ്‌റൈൻ. യുഎഇക്ക് പുറമെ ഈജിപ്ത് (1979), ജോർദാൻ (1994) എന്നീ രാജ്യങ്ങളും ഇസ്രായേലുമായി ബന്ധം സ്ഥാപിച്ചിട്ടുണ്ട്.

Most Popular